Quantcast

'ദൈവത്തിന് നന്ദി'; ഉർദുഗാന്റെ വിജയത്തിൽ മെസ്യൂട്ട് ഓസിൽ

രണ്ടാംഘട്ട വോട്ടെടുപ്പിൽ 52.16% വോട്ടുകൾ നേടിയാണ് ഉർദുഗാൻ വീണ്ടും അധികാരത്തിലെത്തിയത്.

MediaOne Logo

Web Desk

  • Published:

    29 May 2023 1:13 AM GMT

mesut ozil reaction erdogan victory
X

അങ്കാറ: റജബ് ത്വയ്യിബ് ഉർദുഗാൻ വീണ്ടും തുർക്കി പ്രസിഡന്റായതിൽ പ്രതികരണവുമായി ഫുട്‌ബോൾ താരം മെസ്യൂട്ട് ഓസിൽ. 'ദൈവത്തിന് നന്ദി' എന്ന തലക്കെട്ടിൽ ഉർദുഗാനൊപ്പമുള്ള ഫോട്ടോ ഓസിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

രണ്ടാംഘട്ട വോട്ടെടുപ്പിൽ 52.16% വോട്ടുകൾ നേടിയാണ് ഉർദുഗാൻ വീണ്ടും അധികാരത്തിലെത്തിയത്. പ്രതിപക്ഷ സ്ഥാനാർഥി കെമാൽ കിലിഷദരോളുവിന് 47.84% വോട്ട് മാത്രമാണ് നേടാനായത്. ലോകരാഷ്ട്രീയത്തിൽ തന്നെ ഉർദുഗാനെ കുടുതൽ കരുത്തനാക്കുന്നതാണ് ഈ വിജയം.

പടിഞ്ഞാറൻ രാജ്യങ്ങളുടെയും മാധ്യമങ്ങളുടെയും മുൻവിധി കലർന്ന പ്രവചനങ്ങൾക്കുള്ള തിരുത്താണ് ഉർദുഗാന്റെ ജയം. അറബ് ഉൾപ്പെടെ ലോകരാജ്യങ്ങളുമായി കൂടൂതൽ അടുപ്പം രൂപപ്പെടുത്തി ശക്തമായ രാഷ്ട്രീയ, സാമ്പത്തിക നടപടികൾക്കാവും ഉർദുഗാന്റെ ഇനിയുള്ള നീക്കം. 1994ൽ ഇസ്‌ലാമിക് വെൽഫെയർ പാർട്ടി ടിക്കറ്റിൽ മൽസരിച്ച് ഇസ്തംബുൾ മേയർ ആയാണ് രാഷ്ട്രീയത്തിൽ ഉർദുഗാന്റെ തുടക്കം. പിന്നീട് തുർക്കി പ്രധാനമന്ത്രിപദത്തിലെത്തി. അതിന് പിന്നാലെയാണ് പ്രസിഡന്റ് പദവിയിലെത്തുന്നത്. അധികാരത്തിൽ രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ 69കാരന്റെ ജനസമ്മതിക്ക് ഒട്ടും കുറവില്ലെന്ന് ഫലം തെളിയിക്കുന്നു.

TAGS :

Next Story