Quantcast

'ഉമ്മ ഉണ്ടാക്കിയ ഭക്ഷണത്തിന് സ്വർഗത്തിലെ രുചിയാണ്': കണ്ണുനിറയിച്ച് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍‌ സ്‌കൂൾ വിദ്യാർഥിയുടെ മാതാവിന്റെ വാക്കുകൾ

ആക്രമണം നടക്കുന്നതിന്റെ തലേന്ന് നടന്ന സംഭവങ്ങളാണ് ഉമ്മ വിവരിക്കുന്നത്. എന്തോ അപകടം സംഭവിക്കുമെന്ന് തോന്നിപ്പിച്ചത് പോലെയായിരുന്നു കുട്ടിയുടെ സംസാരമെന്നാണ് ഉമ്മ പറയുന്നത്.

MediaOne Logo

റിഷാദ് അലി

  • Updated:

    2026-03-11 09:28:46.0

Published:

11 March 2026 1:41 PM IST

ഉമ്മ ഉണ്ടാക്കിയ ഭക്ഷണത്തിന് സ്വർഗത്തിലെ രുചിയാണ്: കണ്ണുനിറയിച്ച് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍‌ സ്‌കൂൾ വിദ്യാർഥിയുടെ മാതാവിന്റെ വാക്കുകൾ
X

തെല്‍അവീവ്: ഇറാനിലെ ശജറ ത്വയ്യിബ പ്രൈമറി സ്കൂളിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നാം ക്ലാസ് വിദ്യാർഥി മിഖായേൽ മിർദൊറാഗിയുടെ ഉമ്മയുടെ വാക്കുകൾ കണ്ണുനനയിക്കുന്നു.

പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനും ഇൻഫ്ലുവൻസറുമായ ജാക്സൻ ഹിംഗ്റാണ് ഉമ്മയുടെ വാക്കുകള്‍ എക്സില്‍ പങ്കുവെച്ചത്. ആക്രമണം നടക്കുന്നതിന്റെ തലേന്ന് നടന്ന സംഭവങ്ങളാണ് ഉമ്മ വിവരിക്കുന്നത്. എന്തോ അപകടം സംഭവിക്കുമെന്ന് തോന്നിപ്പിച്ചത് പോലെയായിരുന്നു കുട്ടിയുടെ സംസാരമെന്നാണ് ഉമ്മ പറയുന്നത്.

ഞാൻ അവന് അത്താഴം തയ്യാറാക്കി നൽകി. അത് കഴിച്ചുകൊണ്ടിരുന്നപ്പോൾ അവൻ പറഞ്ഞു, 'ഉമ്മ ഉണ്ടാക്കിയ ഈ ഭക്ഷണത്തിന് സ്വർഗത്തിലെ ഭക്ഷണത്തിന്റെ രുചിയാണ്. ഞാൻ ചോദിച്ചു, 'മോനെ, എന്താണ് ഇങ്ങനെ പറയുന്നത്? ഇതിനുമുമ്പ് നീ ഒരിക്കലും ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ. അന്ന് രാത്രി അവൻ പ്രാർത്ഥിക്കുകയും ഖുർആൻ ഓതുകയും ചെയ്തെന്നും ഉമ്മ പറയുന്നു.

കുറിപ്പ് ഇങ്ങനെ...

ഞാൻ അവന് അത്താഴം കൊടുത്തു, കഴിച്ചുകൊണ്ടിരിക്കെ അവൻ പറഞ്ഞു, 'ഉമ്മ ഉണ്ടാക്കിയ ഈ ഭക്ഷണത്തിന് സ്വർഗത്തിലെ ഭക്ഷണത്തിന്റെ രുചിയാണ്.'

മോന് എന്താണ് ഇങ്ങനെ പറയുന്നത്, ഇതിന് മുമ്പൊന്നും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ? ഞാന്‍ ചോദിച്ചു.

അന്ന് അർദ്ധരാത്രിയോടെ അവൻ തന്റെ ചുറ്റും തലയിണകൾ നിരത്തിവെച്ച് സഹോദരനോടൊപ്പം കളിക്കാനിരുന്നു, എന്നിട്ട് പറഞ്ഞു: 'നമുക്ക് കളിക്കാം. ഞാൻ ഇറാൻ, നിങ്ങൾ അമേരിക്ക. നമുക്ക് തോക്കുകളും ടാങ്കുകളും വെച്ച് കളിക്കാം.'

അവർ കളി തുടങ്ങി. അവൻ പറഞ്ഞു: 'കണ്ടോ, ഇറാൻ ജയിച്ചു! ഞാനല്ലെ ഇറാൻ, ഞാൻ ജയിച്ചു.'

അന്ന് രാത്രി ഇതെല്ലാം അവന് തോന്നിപ്പിച്ചത് പോലെയായിരുന്നു. രക്തസാക്ഷിത്വത്തിന് തലേന്ന് രാത്രിയാണ് അവൻ ഇതെല്ലാം ചെയ്തത്.

അന്ന് രാത്രി അവൻ പ്രാർത്ഥിക്കുകയും ഖുർആൻ ഓതുകയും ചെയ്തിരുന്നു.

പിറ്റേന്ന് രാവിലെ അവൻ പറഞ്ഞു: 'ഉമ്മ , എന്റെ ഒരു ഫോട്ടോ എടുക്കൂ.'

"മാലാഖയായിരുന്നു അവൻ പറയുമായിരുന്നു: 'എന്റെ പേര് മീഖായേൽ എന്നാണ്. മീഖായേൽ എന്നാൽ ദൈവത്തിന്റെ മാലാഖ എന്നാണ് അർത്ഥം. ആർക്കെങ്കിലും എന്തെങ്കിലും ആഗ്രഹമുണ്ടെങ്കിൽ എന്നോട് പറയൂ, ഞാനത് നിറവേറ്റിത്തരാം''

"ദൈവവും അവനെ സ്നേഹിച്ചു, അതുകൊണ്ടാണ് ഇത്ര ധൃതിപ്പെട്ട് അവനെ കൊണ്ടുപോയത്''

സത്യമാണത്,സംശയാസ്പദമായി ഒന്നുമില്ലാതിരുന്ന ആ സ്കൂളിന് നേരെ മിസൈൽ തൊടുത്തുവിട്ടത് ക്രൂരരായ അമേരിക്കയാണ്. അവർക്ക് ഞങ്ങളുടെ കുട്ടികളെ കൊല്ലണം എന്ന ലക്ഷ്യമെ ഉണ്ടായിരുന്നുള്ളൂ

TAGS :

Next Story