Quantcast

'നാറ്റോ വെറും കടലാസ് പുലി'; സഖ്യം വിടുമെന്ന മുന്നറിയിപ്പുമായി ട്രംപ്

''ഞങ്ങളുടെ പ്രശ്‌നമല്ലാതിരുന്നിട്ടും യുക്രൈനൊപ്പം നിന്നു. ഇപ്പേൾ ഒരു ആവശ്യംവന്നപ്പോൾ ആരും കൂടെ നിന്നില്ല''

MediaOne Logo

റിഷാദ് അലി

  • Updated:

    2026-04-01 10:43:54.0

Published:

1 April 2026 3:44 PM IST

നാറ്റോ വെറും കടലാസ് പുലി; സഖ്യം വിടുമെന്ന മുന്നറിയിപ്പുമായി ട്രംപ്
X

ലണ്ടൻ: നാറ്റോ സഖ്യവുമായുള്ള ബന്ധം ഉപേക്ഷിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് പത്രമായ 'ദ ടെലിഗ്രാഫിന്' നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്.

നാറ്റോ ഒരു കടലാസ് പുലി ആണെന്നും ഈ സത്യം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് കൃത്യമായി അറിയാമെന്നും ട്രംപ് പരിഹസിച്ചു.

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ഹോർമുസ് കടലിടുക്കിലേക്ക് സൈന്യത്തെ അയക്കാൻ വിസമ്മതിച്ച നാറ്റോ സഖ്യകക്ഷികളെ പേടിത്തൊണ്ടന്മാർ എന്ന് വിളിച്ചാണ് ട്രംപ് വിമർശിച്ചത്. 'നാറ്റോയെക്കുറിച്ച് എനിക്ക് പണ്ടേ മതിപ്പില്ല. അതൊരു കടലാസ് പുലി മാത്രമാണെന്ന് എനിക്കറിയാമായിരുന്നു. പുടിനും അത് മനസ്സിലാക്കിയിട്ടുണ്ട്"- ട്രംപ് പറഞ്ഞു. സഖ്യത്തിൽ തുടരുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്ക സ്വയമേവ സഹായത്തിനെത്തിയ കാര്യം ട്രംപ് ഓർമ്മിപ്പിച്ചു. "യുക്രെയ്ൻ ഞങ്ങളുടെ പ്രശ്നമല്ലായിരുന്നു. എങ്കിലും ഞങ്ങൾ അവർക്കൊപ്പം നിന്നു. എന്നാൽ ഞങ്ങൾക്ക് ആവശ്യം വന്നപ്പോൾ (ഇറാൻ വിഷയത്തിൽ) സഖ്യകക്ഷികൾ കൂടെയില്ല" അദ്ദേഹം കുറ്റപ്പെടുത്തി. സൈനിക സഹായം എന്നത് സ്വാഭാവികമായി സംഭവിക്കേണ്ട ഒന്നാണെന്നും, എന്നാൽ തങ്ങൾ പ്രതിസന്ധി നേരിട്ടപ്പോൾ നാറ്റോ രാജ്യങ്ങൾ ഒഴിഞ്ഞുമാറിയെന്നും ട്രംപ് ആരോപിച്ചു.

ഹോർമുസ് കടലിടുക്കിലെ സംഘർഷത്തിൽ യൂറോപ്യൻ രാജ്യങ്ങൾ നിസ്സംഗത പാലിക്കുന്നതിലുള്ള കടുത്ത അമർഷമാണ് ട്രംപിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്നത്. യുക്രെയ്ന് നൽകിയ പിന്തുണ പോലെ തിരികെ ലഭിക്കുന്നില്ലെന്ന ട്രംപിന്റെ പ്രസ്താവന ആഗോള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്.

TAGS :

Next Story