Quantcast

'നെഹ്റുവിന്റെ പ്രസംഗം മുതൽ ധൂം മച്ചാലെ പാട്ട് വരെ': ഇന്ത്യക്കാരെ കയ്യിലെടുത്ത് മംദാനി

വിജയപ്രസംഗം പൂർത്തിയാക്കിയതിന് പിന്നലെയാണ് എല്ലാവരെയും ഇളക്കിമറിച്ച് 'ധൂം' എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനം 'ധൂം മച്ചാലെ' മുഴങ്ങിയത്

MediaOne Logo

Web Desk

  • Published:

    5 Nov 2025 2:23 PM IST

നെഹ്റുവിന്റെ പ്രസംഗം മുതൽ ധൂം മച്ചാലെ പാട്ട് വരെ: ഇന്ത്യക്കാരെ കയ്യിലെടുത്ത് മംദാനി
X

വാഷിങ്ടൺ: എങ്ങനെയൊക്കെയാണ് പ്രചാരണം തുടങ്ങിയത് എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോയത് അതുപോലെ തന്നെയായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള സൊഹ്‌റാൻ മംദാനിയുടെ പ്രസംഗവും ആഘോഷവുമെല്ലാം. ഇന്ത്യൻ വംശജനായ മംദാനി, ഇന്ത്യക്കാരെ കയ്യിലെടുക്കാനും മറന്നില്ല.

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പ്രസംഗം മുതല്‍ അവസാനിപ്പിച്ചതിന് ശേഷമുള്ള പാട്ടിൽ വരെ ഇന്ത്യൻ ടച്ചുണ്ടായിരുന്നു. ധൂം സിനിമയിലെ ഏറ്റവും പ്രശസ്തമായ ധൂം മച്ചാലെ എന്ന് തുടങ്ങുന്ന പാട്ടായിരുന്നു പ്രസംഗത്തിന് ശേഷം ബാക്ക് ഗ്രൗണ്ടിൽ മുഴങ്ങിയത്.

30 മിനുറ്റ് നീണ്ട പ്രസംഗത്തിലാണ് ജവഹർ ലാൽ നെഹ്‌റുവിന്റെ പ്രസംഗം മംദാനി ഉപയോഗിച്ചത്. 1947 ഓഗസ്റ്റ് 14ന് അർദ്ധരാത്രി ബ്രിട്ടീഷ് കോളനിപ്പിടിയില്‍ നിന്നും സ്വതന്ത്ര രാഷ്ട്രമെന്ന പുലരിയിലേക്ക് ഇന്ത്യ പ്രവേശിക്കുമ്പോൾ, കോൺസ്റ്റിറ്റ്യുവന്റ് അസ്സംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് നെഹ്‌റു നടത്തിയ പ്രസംഗത്തിലെ വരികളാണ് മംദാനി ഉപയോഗിച്ചത്.

'ചരിത്രത്തിൽ വളരെ അപൂർവമായി മാത്രമേ ഒരു നിമിഷം വരൂ, പഴയതിൽ നിന്ന് പുതിയതിലേക്ക് നമ്മൾ കാലെടുത്തുവയ്ക്കുമ്പോൾ, ഒരു യുഗം അവസാനിക്കുമ്പോൾ, വളരെക്കാലമായി അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് ഉച്ചത്തിൽ സംസാരിക്കുമ്പോൾ. ഇന്ന് രാത്രി, നമ്മൾ പഴമയിൽ നിന്ന് പുതിയതിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു'- മംദാനി പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു സൂപ്പര്‍ ഹിറ്റായ ധൂം സിനിമയിലെ ധൂം മച്ചാലെ എന്ന ഗാനം പിന്നണിയില്‍ മുഴങ്ങിയത്. ആ സമയം, മംദാനിയുടെ ഭാര്യയും അമ്മ മീര നായരും അച്ഛൻ മഹ് മൂദ് മംദാനിയുൾപ്പെടെ ഉണ്ടായിരുന്നു.

അതേസമയം ധൂം മചാലെ പാട്ട് സമൂഹമാധ്യമങ്ങളിലും ഹിറ്റായി. മംദാനിയുടെ പ്രസംഗത്തിനിടെ 2 സെക്കൻഡ് ദൈർഘ്യമുള്ള ധൂം മച്ചാലെ ഓഡിയോ ക്ലിപ്പിന് ഉത്തരവാദി ആരാണെന്ന് ഒന്നു പറയുമോ എന്നായിരുന്നു ഒരാള്‍ എക്സില്‍ കുറിച്ചത്.

ലോകം ആകാക്ഷയോടെ ഉറ്റുനോക്കിയ ന്യൂയോർക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനിക്ക് ഉജ്ജ്വല ജയമാണ് സ്വന്തമാക്കിയിരുന്നത്. 10 ശതമാനത്തിലധികം വോട്ടിന്റെ, ഭൂരിപക്ഷത്തോടെയാണ് മംദാനി ന്യൂയോര്‍ക്കിന്‍റെ ആദ്യത്തെ മുസ്ലിം മേയറായി തെരഞ്ഞെടുക്കപ്പെട്ടത്.

TAGS :

Next Story