Quantcast

കൊള്ളയടിച്ച പുരാവസ്തുക്കൾ ഇന്തോനേഷ്യക്കും ശ്രീലങ്കക്കും തിരികെ നൽകാൻ നെതർലാൻഡ്സ്

കൊ​ള്ള​യ​ടി​ച്ച 478 വ​സ്തു​ക്ക​ൾ തി​രി​ച്ചു ന​ൽ​കു​മെ​ന്ന് നെ​ത​ർ​ല​ൻ​ഡ്സ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

MediaOne Logo

Web Desk

  • Updated:

    2023-07-07 16:08:58.0

Published:

7 July 2023 1:03 PM GMT

കൊള്ളയടിച്ച പുരാവസ്തുക്കൾ ഇന്തോനേഷ്യക്കും ശ്രീലങ്കക്കും തിരികെ നൽകാൻ നെതർലാൻഡ്സ്
X

ആംസ്റ്റർഡാം: കൊളോണിയൽ കാലഘട്ടത്തിൽ ഇന്തോനേഷ്യ, ശ്രീലങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ ​നി​ന്ന് കൊ​ള്ള​യ​ടി​ച്ച നൂ​റു​ക​ണ​ക്കി​ന് പു​രാ​വ​സ്തു​ക്ക​ളും ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും തി​രി​ച്ചു​ന​ൽ​കാൻ ഒരുങ്ങി നെതർലാൻഡ്സ്. കൊ​ള്ള​യ​ടി​ച്ച 478 വ​സ്തു​ക്ക​ൾ തി​രി​ച്ചു ന​ൽ​കു​മെ​ന്ന് നെ​ത​ർ​ല​ൻ​ഡ്സ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു. കൊ​ളോ​ണി​യ​ൽ കാ​ല​ത്തെ സാം​സ്കാ​രി​ക വ​സ്തു​ക്ക​ൾ തി​രി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള ഉ​പ​ദേ​ശ​ക സ​മി​തി നി​ർ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് നെ​ത​ർ​ല​ൻ​ഡ്സ് സാം​സ്കാ​രി​ക-​മാ​ധ്യ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി ഗു​ന​യ് ഉ​സ്‍ലു പ​റ​ഞ്ഞു.

ശ്രീ​ല​ങ്ക​യി​ലെ കാ​ൻ​ഡി രാ​ജാ​വി​ന്റെ ആ​ചാ​ര​വെ​ടി മു​ഴ​ക്കു​ന്ന രത്‌നങ്ങൾ പതിച്ച വെങ്കല പീരങ്കിയാണ് തി​രി​ച്ചു ന​ൽ​കു​ന്ന​വ​യി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. സ്വ​ർ​ണം,​ വെ​ള്ളി, വെ​ങ്ക​ലം എ​ന്നി​വ​യാ​ൽ നി​ർ​മി​ച്ച ഇതിൽ മാ​ണി​ക്യ​ക്ക​ല്ലു​ക​ളും പ​തി​പ്പി​ച്ചി​ട്ടു​ണ്ട്. 1765ൽ ​ഡ​ച്ച് ഈ​സ്റ്റ് ഇ​ന്ത്യ ക​മ്പ​നി കാ​ൻ​ഡി ഉ​പ​രോ​ധി​ച്ച സ​മ​യ​ത്ത് കൊ​ള്ള​യ​ടി​ച്ച​താ​ണ് ഇ​ത്. 1800 മു​ത​ൽ റി​ജ്ക്സ് ദേ​ശീ​യ മ്യൂ​സി​യ​ത്തി​ൽ പീ​ര​ങ്കിയു​ണ്ട്.

ഇ​ന്തോ​നേ​ഷ്യ​യി​ലെ ലൊ​മ്പോ​ക് ദ്വീ​പി​ൽ നി​ന്ന് മോ​ഷ്ടി​ച്ച ‘ലൊ​മ്പോ​ക്ക് നി​ധി’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ര​ത്ന​ങ്ങ​ളാ​ണ് ഇ​ന്തോ​നേ​ഷ്യ​ക്ക് തി​രി​ച്ചു ന​ൽ​കു​ന്ന​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. മറ്റ് രാജ്യങ്ങളും സമീപ വർഷങ്ങളിൽ കൊള്ളയടിച്ച അമൂല്യമായ പുരാവസ്തുക്കൾ തിരികെ നൽകാൻ തുടങ്ങിയിരുന്നു. ക​ഴി​ഞ്ഞ വ​ർ​ഷം കോം​ഗോ സ്വാ​ത​ന്ത്ര്യ​സ​മ​ര നാ​യ​ക​ൻ പാ​ട്രി​ക് ലു​മും​മ്പ​യു​ടെ സ്വ​ർ​ണ​പ്പ​ല്ല് ബെ​ൽ​ജി​യം തി​രി​ച്ചു ന​ൽ​കി​.

TAGS :

Next Story