Quantcast

തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാവിലക്കേർപ്പെടുത്തി ന്യൂസിലൻഡ്

ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി ഭാവി ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുമെന്ന് ന്യൂസിലൻഡ്

MediaOne Logo

Web Desk

  • Updated:

    2024-02-29 08:36:22.0

Published:

29 Feb 2024 4:44 AM GMT

New Zealand imposes travel ban on radical Israeli immigrants
X

വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരെ അതിക്രമം നടത്തിയ തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാവിലക്കേർപ്പെടുത്തി ന്യൂസിലൻഡ്. പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സണും വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്സുമാണ് ഫലസ്തീനികൾക്കെതിരെ ആക്രമണം നടത്തിയ നിരവധി തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് യാത്രാ നിരോധനം പ്രഖ്യാപിച്ചത്.

'സമീപ മാസങ്ങളിൽ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ കുടിയേറ്റക്കാർ നടത്തുന്ന തീവ്രവാദ അക്രമങ്ങളിൽ ഗണ്യമായ വർദ്ധനവുണ്ടായതിൽ ന്യൂസിലൻഡ് ആശങ്കാകുലരാണ്' ലക്‌സൺ പറഞ്ഞു. ഇത്തരം ആക്രമണം വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധിനിവേശ ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ കുടിയേറ്റം നടത്തുന്നത് അന്താരാഷ്ട്ര നിയമലംഘനമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും അതിനാൽ ഈ പ്രദേശത്ത് അതിക്രമം ചെയ്യുന്നവർക്ക് ന്യൂസിലൻഡിലേക്ക് എത്താനാകില്ലെന്നും വിദേശകാര്യ മന്ത്രിപീറ്റേഴ്‌സ് പറഞ്ഞു.

'കുടിയേറ്റം പ്രായോഗികമായ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകളെ ദുർബലപ്പെടുത്തുന്നു. കൂടുതൽ സെറ്റിൽമെന്റ് നിർമാണത്തിനുള്ള പദ്ധതികളെ കുറിച്ച് ചില ഇസ്രായേൽ മന്ത്രിമാരുടെ സമീപകാല പ്രസ്താവനകൾ ഏറെ ആശങ്കയുണ്ടാക്കുകയും ഇസ്രായേലികൾക്കും ഫലസ്തീനികൾക്കുമിടയിൽ കൂടുതൽ സംഘർഷം സൃഷ്ടിക്കുകയും ചെയ്യും' പീറ്റർ വ്യക്തമാക്കി.

'ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി ഭാവിയിലെ ഫലസ്തീൻ രാഷ്ട്രത്തിന് അന്താരാഷ്ട്ര സമൂഹം വളരെയധികം അനുകൂലമാണ്' പീറ്റേഴ്‌സ് പറഞ്ഞു. നിലവിലെ സംഘർഷം അവസാനിപ്പിക്കാനും മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയ അടിയന്തരമായി പുനഃരാരംഭിക്കാനുമായി ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി ഭാവി ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുമെന്ന് ന്യൂസിലൻഡ് അറിയിച്ചു.

അതേസമയം, ഫലസ്തീൻ പ്രതിരോധ സംഘമായ ഹമാസിനെ ന്യൂസിലൻഡ് തീവ്രവാദ പട്ടികയിൽപ്പെടുത്തി. 2010 മുതൽ ഹമാസിന്റെ സൈനിക വിഭാഗത്തെ ന്യൂസിലൻഡ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു.

ഒക്ടോബറിൽ ഇസ്രായേലിലുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം മുഴുവൻ ഹമാസിനാണെന്നും ഗ്രൂപ്പിന്റെ സൈനിക, രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ ന്യൂസിലൻഡ് ഭരണകൂടത്തിന് ബുദ്ധിമുട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി വിൻസ്റ്റൺ പീറ്റേഴ്സ് പറഞ്ഞു. അതേസമയം, ഗസ്സയിലെ സാധാരണക്കാർക്ക് മാനുഷിക -നയതന്ത്ര സഹായം നൽകുന്നതിന് പുതിയ തീരുമാനം തടസ്സമാകില്ലെന്നും ന്യൂസിലൻഡ് ഭരണകൂടം വ്യക്തമാക്കി.

ഇസ്രായേൽ കണക്കുകൾ പ്രകാരം ഒക്ടോബർ ഏഴ് ആക്രമണത്തിൽ 1,200 പേരാണ് കൊല്ലപ്പെട്ടത്. അതിനുശേഷം, ഹമാസ് ഭരിക്കുന്ന ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വ്യോമ, കര ആക്രമണത്തിൽ 30,000 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

TAGS :

Next Story