Quantcast

ട്വിറ്ററിലേക്കില്ല, ട്രൂത്ത് സോഷ്യലിൽ തുടരും: ട്രംപ്

ട്വിറ്ററിലേക്ക് തിരികെ പോകാൻ ഒരു കാരണവും കാണുന്നില്ലെന്ന് ട്രംപ്

MediaOne Logo

Web Desk

  • Updated:

    2022-11-20 09:50:10.0

Published:

20 Nov 2022 9:42 AM GMT

ട്വിറ്ററിലേക്കില്ല, ട്രൂത്ത് സോഷ്യലിൽ തുടരും: ട്രംപ്
X

ട്വിറ്ററിലേക്ക് തിരിച്ചെത്താന്‍ ഒരു താൽപര്യവുമില്ലെന്ന് യു.എസ് മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിരികെ പോകാൻ ഒരു കാരണവും കാണുന്നില്ല. തന്‍റെ ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പ് (ടി.എം.ടി.ജി) വികസിപ്പിച്ച പുതിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ തുടരും. ട്വിറ്ററിനേക്കാൾ മികച്ച ഉപയോക്തൃ ഇടപെടൽ അവിടെയുണ്ടെന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

ട്രംപിന് ട്വിറ്റര്‍ അക്കൗണ്ട് തിരികെ നല്‍കുന്നത് സംബന്ധിച്ച് ഇലോണ്‍ മസ്ക് അഭിപ്രായ സര്‍വെ നടത്തുകയുണ്ടായി. സ്വന്തം അക്കൗണ്ടിലാണ് സര്‍വെ നടത്തിയത്. 51.8 ശതമാനം പേർ അനുകൂലമായി അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 48.2 ശതമാനം പേര്‍ എതിർത്തു. ജനങ്ങൾ പറഞ്ഞു, അതിനാൽ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കുന്നുവെന്നാണ് ഇലോൺ മസ്ക് വ്യക്തമാക്കിയത്. ജനങ്ങളുടെ വാക്കുകൾ ദൈവത്തിന്റെ വാക്കുകൾക്ക് തുല്യമാണെന്നും മസ്ക് വ്യക്തമാക്കി.

2021 ജനുവരിയില്‍ ട്രംപ് അനുകൂലികൾ നടത്തിയ യു.എസ് കാപിറ്റോൾ ആക്രമണത്തിനു പിന്നാലെയാണ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പൂട്ടിയത്. 2020ലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാപിറ്റോളിലടക്കം യു.എസ് നഗരങ്ങളിൽ ട്രംപ് അനുകൂലികൾ കലാപം അഴിച്ചുവിട്ടത്. കലാപത്തെ അനുകൂലിച്ച് ട്വിറ്ററില്‍ ആഹ്വാനം നടത്തിയതോടെ ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ചു. ട്രംപിന്‍റെ അക്കൗണ്ട് പൂട്ടിയതിനെ മസ്ക് അന്ന് വിമര്‍ശിക്കുകയുണ്ടായി.

ട്വിറ്ററിൽ തിരിച്ചെത്താൻ ട്രംപ് പലതവണ നീക്കം നടത്തിയിരുന്നെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയതിനു പിന്നാലെ ട്രംപിന്‍റെ അക്കൌണ്ട് പുനസ്ഥാപിക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് മസ്‌ക് സ്വന്തം അക്കൗണ്ടിൽ തന്നെ ട്രംപിനെ തിരിച്ചെടുക്കണോ എന്ന് ചോദിച്ച് വോട്ടെടുപ്പ് നടത്തിയത്. അക്കൗണ്ട് പൂട്ടുമ്പോൾ ട്രംപിന് 8.8 കോടി ഫോളോവർമാരുണ്ടായിരുന്നു. മസ്‌കിന്‍റെ പ്രഖ്യാപനത്തിനു പിന്നാലെ ട്രംപ് അനുയായികൾ ആഹ്ളാദം പ്രകടിപ്പിച്ചു.

Summary- Donald Trump on Saturday said he had no interest in returning to Twitter even as a slim majority voted in favor of reinstating the former U.S. President, who was banned from the social media service for inciting violence, in a poll organized by new owner Elon Musk.

TAGS :

Next Story