Quantcast

ഫലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ നോർവേ; പാർലമെന്റ് പ്രമേയം പാസാക്കി

സ്വീഡൻ, പോളണ്ട്, ചെക്ക് റിപബ്ലിക്, റൊമാനിയ, ഐസ്‌ലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ ഫലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-11-18 08:57:19.0

Published:

18 Nov 2023 7:50 AM GMT

Norways parliament calls on its government to be ready to recognize Palestinian state, Israel attack on Gaza
X

നോര്‍വേ പ്രധാനമന്ത്രി ജൊനാസ് ഗഹര്‍ സ്റ്റോര്‍, ദേശീയപതാക

ഓസ്ലോ: ഫലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കി നോർവേ പാർലമെന്റ്. ഭരണമുന്നണിയാണ് പ്രമേയം അവതരിപ്പിച്ചത്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് സർക്കാരിനോട് ഇടപെടൽ ആവശ്യപ്പെടുന്ന പ്രമേയം.

അടിയന്തരമായി ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ചെറുകക്ഷികളുടെ പ്രമേയത്തെ തടയാനായായിരുന്നു ഭരണമുന്നണിയുടെ നീക്കം. എന്നാൽ, വൻ ഭൂരിപക്ഷത്തോടെയാണ് ഈ പ്രമേയം പാർലമെന്റ് പാസാക്കിയത്. ഫലസ്തീനിനെ സ്വതന്ത്ര രാജ്യമാക്കി അംഗീകരിക്കണമെന്ന് പ്രമേയത്തിൽ സർക്കാരിനോട് ആവശ്യപ്പെടുന്നു. ഇതു സമാധാന നടപടിക്രമങ്ങളെ ഗുണപരമായി സ്വാധീനിക്കുമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സ്വീഡൻ, പോളണ്ട്, ചെക്ക് റിപബ്ലിക്, റൊമാനിയ, ഐസ്‌ലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ നേരത്തെ തന്നെ ഫലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ചിട്ടുണ്ട്. ഫലസ്തീനെ അംഗീകരിക്കാനുള്ള നടപടിക്രമങ്ങളിലേക്കു നീങ്ങുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസും അറിയിച്ചിട്ടുണ്ട്.

Summary: Norway's parliament calls on its government to be ready to recognize Palestinian state

TAGS :

Next Story