എന്‍വിഡിയ ജീവനക്കാരുടെ ശമ്പളവിവരം പുറത്ത്; വാങ്ങുന്നത് വന്‍ വേതനം
വിദേശികളെ ജോലിക്കെടുക്കുന്നതില്‍ മുന്നില്‍ എന്‍വിഡിയ. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് അവസരങ്ങള്‍

വാഷിങ്ടണ്‍: ലോകപ്രശസ്ത ടെക് കമ്പനിയായ എന്‍വിഡിയയിലെ ജീവനക്കാരുടെ ശമ്പളവിവരം പുറത്ത്. ബിസിനസ് ഇന്‍സൈഡറാണ് കമ്പനിയിലെ ജീവനക്കാരുടെ ശമ്പളവിവരങ്ങള്‍ പുറത്തുവിട്ടത്. കമ്പനിയിലെ ഗവേഷകര്‍ നാല് കോടിക്ക് മുകളില്‍ ശമ്പളം വാങ്ങുന്നുണ്ട്. റിസര്‍ച്ച് സയിന്റിസ്റ്റിന് 99.37 ലക്ഷം മുതല്‍ 3.41 കോടി വരെയാണ് ശമ്പളം. പ്രിന്‍സിപ്പല്‍ റിസര്‍ച്ച് സയിന്റിസ്റ്റിന് 2.60 കോടി മുതല്‍ 4.12 കോടി വരെയാണ് ശമ്പളം. സീനിയര്‍ റിസര്‍ച്ച് സയിന്റിസ്റ്റിന് 1.29 കോടി മുതല്‍ 3.41 കോടി വരെയാണ് ശമ്പളം.
അടുത്ത തലമുറ കമ്പ്യൂട്ടിങ് സിസ്സ്റ്റവും എഐ ഇന്‍ഫ്രാസ്ട്രെക്ചറും ഡിസൈന്‍ ചെയ്യുന്ന ആര്‍ക്കിടെക് ജീവനക്കാര്‍ക്കും ഉയര്‍ന്ന ശമ്പളം ലഭിക്കുന്നുണ്ട്. ആര്‍ക്കിടെക്കിന് 1.26 കോടി മുതല്‍ 3.41 കോടി വരെയും പ്രിന്‍സിപ്പല്‍ ആര്‍ക്കിടെക്കിന് 2.37 കോടി മുതല്‍ 4.07 കോടി വരെയും ശമ്പളം ലഭിക്കും. സീനിയര്‍ ആര്ക്കിടെകിന് 1.41 കോടി മുതല്‍ 3.41 കോടി വരെയും സൊലൂഷന് ആര്ക്കിടെകിന് 1.33 കോടി മുതല്‍ 3.41 കോടി വരെയുമാണ് ശമ്പളം.
എഎസ്ഐസി എന്‍ജിനീയര്‍ക്ക് 1.30 കോടി മുതല്‍ 3.52 കോടി വരെയാണ് ശമ്പളം. ഹാര്ഡ്വെയര് എന്‍ജിനീയര്‍ ഇലക്ട്രോണിക്സിന് 91.73 ലക്ഷം മുതല്‍ 2.97 കോടി വരെയാണ് ശമ്പളം. പ്രൊഡക്ട് ഡെവലപ്മെന്റ് എന്‍ജിനിയര്‍, സീനിയര്‍ എഎസ്ഐസി എന്‍ജിനീയര്‍, സീനിയര്‍ മിക്സ്ഡ് സിഗ്നല്‍ ഡിസൈന്‍ എന്‍ജിനീയര്‍, സീനിയര്‍ ഫിസിക്കല്‍ ഡിസൈന്‍ എന്‍ജിനീയര്‍, സീനിയര്‍ വെരിഫിക്കേഷന് എന്‍ജിനീയര്‍, സിസ്റ്റം ഡിസൈന്‍ എന്‍ജിനീയര്‍, വെരിഫിക്കേഷന് എന്‍ജിനീയര്‍ എന്നിവര്‍ക്ക് പരമാവധി 3.08 കോടി വരെയാണ് ശമ്പളം. സോഫ്റ്റ്വെയര് എന്ജിനീയര്മാര്ട്ട് 1.03 കോടി മുതല്‍ 4.07 കോടി വരെ ശമ്പളമുണ്ട്. പ്രൊഡക്ട് എന്‍ജിനീയര്‍ക്ക് 4.37 ലക്ഷം വരെ ശമ്പളമായി ലഭിക്കും.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ കടുത്ത നിബന്ധനകള്‍ക്കിടയിലും കൂടുതല്‍ വിദേശികളെ ജോലിക്കെടുത്ത കമ്പനികളിലൊന്നാണ് എന്‍വിഡിയ. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള നിരവധി വിദേശപൗരന്മാരെ കമ്പനി ജോലിക്കെടുത്തിട്ടുണ്ട്. ഭാവിയിലും കമ്പനി റിക്രൂട്ട്മെന്റിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Adjust Story Font
16

