Quantcast

ദിവസങ്ങളോളം പട്ടിണിക്കിട്ടു, ശരീരമാസകലം ക്രൂരമായി മർദിച്ചതിന്റെ പാടുകൾ; രണ്ടുവയസുകാരന്റെ മരണത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ

കുട്ടിയുടെ മരണത്തിൽ ദുരൂഹത തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

MediaOne Logo
ദിവസങ്ങളോളം പട്ടിണിക്കിട്ടു, ശരീരമാസകലം ക്രൂരമായി മർദിച്ചതിന്റെ പാടുകൾ; രണ്ടുവയസുകാരന്റെ മരണത്തിൽ മാതാപിതാക്കൾ അറസ്റ്റിൽ
X

ഒഹിയോ: രണ്ടുവയസുകാരൻ മരിച്ച സംഭവത്തിൽ മാതാപിതാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്. ക്രൂരമായ അവ​ഗണനയും സുരക്ഷിതമല്ലാത്തതും അങ്ങേയറ്റം മനുഷ്യത്വരഹിതവുമായ സാഹചര്യമാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. എറിക് റിച്ചാർഡ് എന്ന കുട്ടിയാണ് മരിച്ചത്.

സ്വന്തം വീട്ടിൽ അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. ദുരൂഹത സംശയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കുട്ടിയുടെ മാതാപിതാക്കളായ ട്രെവർ റിച്ചാർഡ് ഹെയ്‌സ്, കാതറിൻ കാർട്ടർ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ കൊലപാതകം, ശിശു പീഡനം എന്നീ ഗുരുതരമായ കുറ്റങ്ങൾ പൊലീസ് ചുമത്തിയിട്ടുണ്ട്.

കുട്ടി ദീർഘകാലമായി പട്ടിണിയിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ശരീരഭാരം കുറഞ്ഞും നിർജലീകരണം സംഭവിച്ചും കുട്ടി അതീവ ദയനീയാവസ്ഥയിലായിരുന്നു. കുട്ടിയുടെ ശരീരത്തിൽ പീഡനമേറ്റതിന്റെ നിരവധി പാടുകളും കണ്ടെത്തിയിട്ടുണ്ട്. കുട്ടി മരിച്ച് മണിക്കൂറുകൾ കഴിഞ്ഞാണ് മാതാപിതാക്കൾ വിവരം പുറത്തറിയിച്ചത്. ഈ കാലതാമസത്തെക്കുറിച്ചും പൊലീസ് ഗൗരവമായി അന്വേഷിക്കുന്നുണ്ട്. വീടിനുള്ളിലെ മോശം സാഹചര്യങ്ങളെക്കുറിച്ച് പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ്.

TAGS :

Next Story