ട്രംപ് മാനസികമായി ഓകെയാണോ എന്ന് ഡെമോക്രാറ്റ് അംഗം, ജോ ബൈഡനോട് ഇതെ ചോദ്യം ഉന്നയിച്ചിരുന്നോ എന്ന് പ്രതിരോധ സെക്രട്ടറി; യുഎസ് കോണ്‍ഗ്രസില്‍ നാടകീയ രംഗങ്ങള്‍
ഡെമോക്രാറ്റ് അംഗം സാറ ജേക്കബ്സ് ആണ് സൈന്യത്തിന്റെ പരമോന്നത തലവനാകാന്‍ ട്രംപ്, മാനസികമായി പ്രാപ്തനാണോ എന്ന ചോദ്യം ഉന്നയിച്ചത്

- Published:
1 May 2026 11:41 AM IST

പീറ്റ് ഹെഗ്‌സെത്ത്- ഡോണള്‍ഡ് ട്രംപ് Photo-AFP
വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മാനസികാരോഗ്യം സംബന്ധിച്ച ചോദ്യങ്ങൾക്ക് മുന്നിൽ പതറി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്.
ട്രംപിന്റെ വിവാദപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളെയും 'അസാധാരണമായ' പെരുമാറ്റത്തെയും കുറിച്ച് യുഎസ് കോണ്‍ഗ്രസില്‍ നടന്ന ഹിയറിംഗിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ലോകനാഗരികതയുടെ തന്നെ നിലനിൽപ്പിന് ഭീഷണിയാകുന്ന തരത്തിൽ ട്രംപ് നടത്തിയ സോഷ്യൽ മീഡിയ പരാമർശങ്ങൾ സഭയിൽ ചർച്ചയായി.
ഡെമോക്രാറ്റ് അംഗം സാറ ജേക്കബ്സ് ആണ് ട്രംപ് സൈന്യത്തിന്റെ പരമോന്നത തലവനാകാൻ മാനസികമായി പ്രാപ്തനാണോ എന്ന ചോദ്യം ഉന്നയിച്ചത്. ചോദ്യത്തിന് കൃത്യമായ മറുപടി നൽകുന്നതിന് പകരം മുൻ പ്രസിഡന്റ് ജോ ബൈഡനെതിരെ സമാനമായ ചോദ്യങ്ങൾ ഉയർന്നിരുന്നോ എന്നായിരുന്നു ഹെഗ്‌സെത്തിന്റെ മറുപടി.
'ട്രംപ് മാനസികമായി ഓകെയാണോ'- എന്നായിരുന്നു സാറയുടെ ചോദ്യം.
'കഴിഞ്ഞ നാല് വർഷം ജോ ബൈഡനോട് നിങ്ങൾ ഇതേ ചോദ്യം ചോദിച്ചിരുന്നോ? ഇതായിരുന്നു ഹെഗ്‌സെത്തയുടെ മറുപടി.
'ജോ ബൈഡൻ ഇപ്പോൾ പ്രസിഡന്റല്ല. ട്രംപ് അധികാരത്തിൽ വന്നിട്ട് ഒന്നര വർഷമായി'- എന്ന് സാറ മറുപടി കൊടുക്കുകയും ചെയ്തു.
ചോദ്യങ്ങളിൽ പ്രകോപിതനായ ഹെഗ്‌സെത്ത്, തന്റെ കമാൻഡർ-ഇൻ-ചീഫിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചർച്ചകളിൽ ഏർപ്പെടാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അവസാനിപ്പിക്കുകയായിരുന്നു. ട്രംപ് സൈനികർക്ക് മുൻഗണന നൽകുന്ന മികച്ച ഭരണാധികാരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരും തമ്മിലുള്ള ഈ തർക്കത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ട്രംപിന്റെ മാനസികാരോഗ്യം സംബന്ധിച്ച ചർച്ചകൾ, പ്രത്യേകിച്ച് 2026-ലെ രണ്ടാമത്തെ ഭരണകാലത്ത്, അദ്ദേഹത്തിന്റെ പെരുമാറ്റത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി വലിയ തോതിൽ നടക്കുന്നുണ്ട്. ഇതിനിടെയിലാണ് യുഎസ് കോണ്‍ഗ്രസിലും സമാന സംഭവങ്ങള്‍ ഉയരുന്നത്.
Watch Video
I asked Secretary Hegseth a straightforward, yes or no question today: Is Donald Trump mentally stable enough to be Commander in Chief?
— Congresswoman Sara Jacobs (@RepSaraJacobs) April 29, 2026
He didn't say yes. And that speaks volumes. pic.twitter.com/ncWhEBAX9r
Adjust Story Font
16
