Quantcast

പൈലറ്റുമാർ ഉറങ്ങിപ്പോയി; വിമാനം നിലംതൊടാതെ പറന്നത് 37000 അടി ഉയരത്തിൽ

നിരവധി തവണ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല

MediaOne Logo

Web Desk

  • Published:

    19 Aug 2022 10:36 AM GMT

പൈലറ്റുമാർ ഉറങ്ങിപ്പോയി; വിമാനം നിലംതൊടാതെ പറന്നത് 37000 അടി ഉയരത്തിൽ
X

അഡിസ് അബാബ: സുഡാനിലെ ഖാർത്തൂമിൽ നിന്ന് എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലേക്കുള്ള വിമാനം വൻ ദുരന്തത്തിൽ നിന്ന് ഒഴിവായത് തലനാരിഴക്ക്. 37000 അടി ഉയരത്തിൽ നിൽക്കെ പൈലറ്റുമാർ ഉറങ്ങിപ്പോയതിനാൽ മണിക്കൂറുകളാണ് വിമാനം നിലംതൊടാതെ പറന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

ET343 ഫ്‌ളൈറ്റ് അഡിസ് അബാബ വിമാനത്താവളത്തിനരികെ എത്തിയപ്പോൾ എയർ ട്രാഫിക് കൺട്രോൾ (എടിസി) മുന്നറിയിപ്പ് നൽകിയെങ്കിലും ലാൻഡിംഗ് ഉണ്ടായില്ല. എടിസി നിരവധി തവണ പൈലറ്റുമാരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഒടുവിൽ വിമാനം ഇറങ്ങേണ്ടിയിരുന്ന റൺവേ മറികടന്നപ്പോൾ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും അലാറം അടിക്കുകയും ചെയ്തു. ഉച്ചത്തിലുള്ള അലാറം കേട്ട് പൈലറ്റുമാർ ഉണർന്നത് രക്ഷയായി.

തുടർന്ന് ഏകദേശം 25 മിനിറ്റിന് ശേഷം വിമാനം ലാൻഡ് ചെയ്യുകയായിരുന്നു. ഏകദേശം രണ്ടര മണിക്കൂറിന് ശേഷമാണ് വിമാനം അടുത്ത യാത്ര ആരംഭിച്ചത്. ഭാഗ്യവശാൽ യാത്രക്കാർക്കാർക്കും പരിക്കില്ല. സംഭവത്തെ അപലപിച്ച ഏവിയേഷൻ അനലിസ്റ്റ് അലക്‌സ് മച്ചറസ് പൈലറ്റുമാരുടെ ക്ഷീണമാണ് ഇതിന് കാരണമായതെന്നും കുറ്റപ്പെടുത്തി.

സമാനമായ സംഭവം മെയിൽ റിപ്പോർട് ചെയ്തിരുന്നു. ന്യൂയോർക്കിൽ നിന്ന് റോമിലേക്കുള്ള വിമാനം 38,000 അടി ഉയരത്തിൽ സഞ്ചരിക്കുന്നതിനിടെ രണ്ട് പൈലറ്റുമാർ ഉറങ്ങിപ്പോയതായാണ് റിപ്പോർട്. ഐടിഎ എയർവേയ്‌സിലായിരുന്നു സംഭവം.

TAGS :

Next Story