Quantcast

'ഭീകരവാദത്തിനെതിരായ നടപടികളിൽ ഇരട്ടത്താപ്പ് പാടില്ല'; ഷാങ് ഹായ് ഉച്ചകോടിയില്‍ മോദി

ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രധാനമന്ത്രി

MediaOne Logo

Web Desk

  • Updated:

    2025-09-01 07:51:34.0

Published:

1 Sept 2025 11:05 AM IST

ഭീകരവാദത്തിനെതിരായ നടപടികളിൽ ഇരട്ടത്താപ്പ് പാടില്ല;  ഷാങ് ഹായ് ഉച്ചകോടിയില്‍ മോദി
X

ബീജിങ്: ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയിൽ ഷാങ് ഹായ് ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.പഹൽഗാം ഭീകരാക്രമണം പരാമർശിച്ച മോദി ഭീകരവാദത്തിനെതിരായ നടപടികളിൽ ഇരട്ടത്താപ്പ് പാടില്ലെന്നും പറഞ്ഞു. ഉച്ചകോടിയ്ക്ക് മുന്‍പായി മോദിയും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനും ചൈനിസ് പ്രസിഡന്റും സൗഹൃദം പങ്കുവെച്ചു.

വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന യോഗത്തിൽ പ്രാദേശിക സഹകരണം വളർത്തുന്നതിനുള്ള ഇന്ത്യയുടെ സമീപനം മോദി വിശദീകരിച്ചു. ഇന്നലെ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻ പിങുമായി നടന്ന ചർച്ചയിൽ ഉദയകക്ഷി ബന്ധം ശക്തിപ്പെടുത്തി മുന്നോട്ട് പോകാനുള്ള ചർച്ചകൾ വിജയകരമാണെന്ന് വിദേശകാര്യ മന്ത്രാലയം വിലയിരുത്തിയിരുന്നു.

ഷാങ് ഹയ് ഉച്ചകോടിക്ക് എത്തിയ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർപുടിനുമായി മോദി ഇന്ന് കൂടിക്കാഴ്ച നടത്തും. അമേരിക്ക ഏർപ്പെടുത്തിയ അധിക തീവയ്ക്കെതിരെ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കുകയാണ് ഇന്ത്യ.

TAGS :

Next Story