മഴയും തണുപ്പും അവഗണിച്ച് ടെന്റുകളിൽ കഴിയുന്നവരെ എങ്ങനെയാണ് അവഗണിക്കുക: ക്രിസ്മസ് സന്ദേശത്തിൽ ഗസ്സയിലെ ദുരിതം പറഞ്ഞ് മാർപാപ്പ
ക്രിസ്മസ് രാവില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ

വത്തിക്കാന്‍സിറ്റി: ഗസ്സ യുദ്ധത്തെ അർത്ഥശൂന്യമെന്ന് പോപ്പ് ലിയോ പതിനാലാമന്‍. ആഴമേറിയതും പ്രകടവുമായ മുറിവുകൾ അവശേഷിപ്പിക്കുകയാണ് ഗസ്സയെന്നും മാര്‍പാപ്പ പറഞ്ഞു. മാര്‍പാപ്പയായതിന് ശേഷമുള്ള തന്റെ ആദ്യ ക്രിസ്മസ് പ്രസംഗത്തിലാണ് ഗസ്സയിലെ ഉണങ്ങാത്ത മുറിവുകളെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചത്. ക്രിസ്മസ് രാവില്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ആഴ്ചകളോളം മഴയ്ക്കും കാറ്റിനും തണുപ്പിനും വിധേയരായി കൂടാരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങളെ എങ്ങനെ അവഗണിക്കാൻ കഴിയുമെന്നും പോപ്പ് ചോദിച്ചു. യുദ്ധം തുടരുകയോ അവസാനിക്കുകയോ ചെയ്താലും സാധാരണക്കാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
''ഗസ്സയിലെ ടെന്റുകളെക്കുറിച്ച് എങ്ങനെയാണ് നമുക്ക് എങ്ങനെ ചിന്തിക്കാതിരിക്കാനാവുക?ആഴ്ചകളോളം മഴയ്ക്കും കാറ്റിനും തണുപ്പിനും വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിരവധി യുദ്ധങ്ങളിലൂടെ പരീക്ഷിക്കപ്പെടുന്ന, പ്രതിരോധമില്ലാത്ത ജനതയുടെ മാംസം ദുർബലമാണ്'-അദ്ദേഹം പറഞ്ഞു. അതേസമയം വിശ്വാസത്തിന്റെയും, ദാനധർമ്മത്തിന്റെയും, പ്രത്യാശയുടെയും സമയമായും ക്രിസ്മസിനെ അദ്ദേഹം വിശേഷിപ്പിച്ചു. മഴയെ വകവയ്ക്കാതെയും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയ്ക്ക് പുറത്ത് ജനക്കൂട്ടത്തെ അദ്ദേഹം അഭിവാദ്യം ചെയ്തു.
ബെത്‌ലഹേമില്‍, ക്രിസ്മസ് കുർബാനയ്ക്കായി ബുധനാഴ്ച രാത്രി നൂറുകണക്കിന് വിശ്വാസികളാണ് നേറ്റിവിറ്റി പള്ളിയിൽ ഒത്തുകൂടിയത്. 2023 ഒക്ടോബറിൽ ഗസ്സ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള നഗരത്തിലെ ആദ്യത്തെ ക്രിസ്മസ് ആഘോഷമായിരുന്നു ഇവിടത്തേത്. പരേഡുകളും സംഗീതവും ബെത്‌ലഹേമിലെ തെരുവുകളെ ആഘോഷമാക്കുകയും ചെയ്തു.
Adjust Story Font
16

