കത്തോലിക്ക സഭ പാരമ്പര്യ വാദത്തിലേക്ക് മടങ്ങുമോ? കര്‍ദിനാള്‍മാരുടെ അസാധാരണ യോഗം വിളിച്ച് ലിയോ പതിനാലാമൻ മാര്‍പാപ്പ
ബൈബിള്‍ പരിഷ്കരണം അംഗീകരിച്ചേക്കും

Photo| Reuters
വത്തിക്കാൻ സിറ്റി: കര്‍ദിനാള്‍മാരുടെ അസാധാരണ യോഗം വിളിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. കത്തോലിക്കാ സഭയില്‍ ഫ്രാന്‍സിസ് മാർപാപ്പ നടപ്പാക്കാന്‍ പദ്ധതിയിട്ടിരുന്ന പരിഷ്കരണ നടപടികളെ ലിയോ പതിനാലാമന്‍ തള്ളിയേക്കും.
കത്തോലിക്കാ സഭ കുറച്ചുകൂടി പാരമ്പര്യവാദത്തിലേക്ക് മടങ്ങുമെന്ന സൂചനയാണ് വരുന്നത്. സ്വവർഗ വിവാഹത്തിന് അനുമതി, വനിതാ പൗരോഹിത്യം വനിതാ ഡീക്കൻ പദവി, കൂടിതാമസം അംഗീകരിക്കൽ, സ്വവർഗ പങ്കാളികൾക്ക് കൂദാശ നല്‍കല്‍ തുടങ്ങിയ ഫ്രാൻസിസ് മാർപാപ്പയുടെ വിപ്ലവകരമായ മാറ്റങ്ങള്‍ അംഗീകരിക്കേണ്ടെന്നാണ് പോപ് ലിയോയുടെ നിലപാട്. പരിഷ്കരണം പാതിവഴിയിൽ നിൽക്കുമ്പോഴാണ് ഫ്രാൻസിസ് മാർപാപ്പ അന്തരിക്കുന്നത്.
മാർപാപ്പ അംഗീകരിച്ച ഒപ്പിടേണ്ട അവസാന റിപ്പോർട്ട് 2026 ജനുവരിയിൽ പുറത്തിറങ്ങണം. ഇതിന് മുന്‍പാണ് പോപ്പ് യോഗം വിളിച്ചിരിക്കുന്നത്. 2026 ജനുവരി 7, 8 തിയതികളിലാണ് അസാധാരണ കാർഡിനൽ കൺസിസ്റ്ററി നടക്കുക.
Adjust Story Font
16

