Quantcast

'ചർച്ചകൾ ശാശ്വത സമാധാനത്തിലേക്ക് നയിക്കട്ടെ'; ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് മാർപാപ്പ

സ്ഥാനാരോഹണത്തിന് ശേഷം നടത്തിയ ആദ്യ അഭിസംബോധനയിലാണ് മാർപാപ്പയുടെ പ്രതികരണം

MediaOne Logo

Web Desk

  • Updated:

    2025-05-11 12:56:42.0

Published:

11 May 2025 5:19 PM IST

ചർച്ചകൾ ശാശ്വത സമാധാനത്തിലേക്ക് നയിക്കട്ടെ; ഇന്ത്യ-പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് മാർപാപ്പ
X

വത്തിക്കാൻ സിറ്റി: ഇന്ത്യ - പാക് വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. ചർച്ചകൾ ശാശ്വത സമാധാനത്തിലേക്ക് നയിക്കട്ടെ എന്ന് മാർപാപ്പ പറഞ്ഞു. സ്ഥാനാരോഹണത്തിന് ശേഷം നടത്തിയ ആദ്യ അഭിസംബോധനയിലാണ് മാർപാപ്പയുടെ പ്രതികരണം.

ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമൻ പ്രാർത്ഥിച്ചു. മുൻഗാമിയുടെ പാതയിൽ പ്രവർത്തിക്കുമെന്നും പുതിയ പോപ്പ് വ്യക്തമാക്കി. യുക്രൈനിൽ വെടിനിർത്തൽ വേണമെന്നും ഗസ്സയിലെ ബന്ദികളെ വിട്ടയക്കണമെന്നും സമാധാനത്തിന്റെ സന്ദേശം ലോകമെമ്പാടും പരക്കട്ടെയെന്നും മാർപാപ്പ പറഞ്ഞു.

ദൈവം ലോകത്തിന് സമാധാനത്തിന്റെ അത്ഭുതം നൽകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ലൂയി പതിനാലാമൻ മാർപാപ്പ ആദ്യ അഭിസംബോധന അവിസ്മരണീയമാക്കി. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ തിങ്ങി നിറഞ്ഞ വിശ്വാസികൾക്ക് മുന്നിൽ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ ഉദ്ദരിച്ച് ലോകത്ത് ഇനിയൊരു യുദ്ധം ഉണ്ടാകരുതെന്ന് ലൂയി പതിനാലാമന് പറഞ്ഞു.

മാർപാപ്പയു‌ടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കും. സ്ഥാനാരോഹണത്തിന് മുൻപ് തന്നെ അദ്ദേഹം കൂടിക്കാഴ്ചകള്‍ ആരംഭിക്കും. നാളെ മാധ്യമപ്രവർത്തകരുമായും 16-ാം തീയതി നയതന്ത്ര പ്രതിനിധികളുടെ തലവന്മാരുമായും കൂടിക്കാഴ്ച നടത്തും.

TAGS :

Next Story