Quantcast

യുദ്ധത്തിൽ റഷ്യ ജയിക്കുന്നുമില്ല, യുക്രൈൻ തോൽക്കുന്നുമില്ല: യുദ്ധത്തെയും സമാധാന ചർച്ചകളെക്കുറിച്ചും വിദഗ്ധർ പറയുന്നതിങ്ങനെ

നയതന്ത്രത്തിലൂടെ യുദ്ധത്തിന് അന്ത്യം കുറിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ ഇടപെടേണ്ടതുണ്ടെന്ന് സെലെൻസ്‌കി നിരന്തരം ആവശ്യപ്പെടുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-13 15:52:48.0

Published:

13 March 2022 3:46 PM GMT

യുദ്ധത്തിൽ റഷ്യ ജയിക്കുന്നുമില്ല, യുക്രൈൻ തോൽക്കുന്നുമില്ല: യുദ്ധത്തെയും സമാധാന ചർച്ചകളെക്കുറിച്ചും വിദഗ്ധർ പറയുന്നതിങ്ങനെ
X

ആക്രമണം ശക്തമാക്കി ദിവസങ്ങൾക്ക് ശേഷമാണ് റഷ്യ യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറാകുന്നത്. എന്നാൽ യുദ്ധ ഭൂമിയിൽ തങ്ങളുടെ സൈനിക ബലം വളരെ വലുതാണ് എന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നത് വരെ സമാധാന ചർച്ചകളൊന്നും പുരോഗതി കൈവരിക്കാൻ പോകുന്നില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയരുത്തുന്നു.

രക്തച്ചൊരിച്ചിലിന് അറുതി വരുത്തണം, ചർച്ചയിലൂടെ അതിനൊരു അവസാനം കണ്ടെത്തണം. വ്യാഴാഴ്ച റഷ്യൻ വിദേശകാര്യ മന്ത്രിയും യുക്രൈൻ വിദേശകാര്യ മന്ത്രിയും തുർക്കിയിലെ അന്റാലിയയിൽ ചർച്ചയ്ക്കായിരുന്നു. ചർച്ചയിൽ കാര്യമായ പുരോഗതി ഇല്ലായിരുന്നെങ്കിലും ചില ശുഭ സൂചനകൾ കാണാൻ കഴിയുന്നുണ്ടെന്നാണ് തുർക്കി വ്യക്തമാക്കിയത്. റഷ്യയിൽ നിന്നും തീർത്തും വ്യത്യസ്തമായ സമീപനമാണ് ഉണ്ടായതെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി അറിയിച്ചു. അതേസമയം സംഭാഷണത്തിൽ ചില നല്ല മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും വ്യക്തമാക്കി.

എന്നാൽ വിദഗ്ധർ പറയുന്നത് ഇങ്ങനെയാണ്, 'റഷ്യയുടെ സമീപനം ഇതുവരെ യുക്രൈന് അന്ത്യശാസനം നൽകുന്നതാണ്. നാറ്റോയിൽ ചേരാനുള്ള യുക്രൈനിന്റെ അഭിലാഷങ്ങൾ ഉപേക്ഷിക്കണമെന്നും തങ്ങളുടെ താൽപര്യങ്ങൾ മുറുകെപിടിക്കണമെന്നും റഷ്യ ശഠിക്കുന്നു. എന്നാൽ റഷ്യയുടെ ആവശ്യങ്ങൾ പാടെ തള്ളുന്ന നിലപാടാണ് യുക്രൈൻ സ്വീകരിച്ചിരിക്കുന്നത്. 'ഇത് ഒരു തരം സ്തംഭനാവസ്ഥയാണ്, റഷ്യൻ താൽപര്യങ്ങൾ യുക്രൈൻ അംഗീകരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു,' ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പിലെ (ഐസിജി) റഷ്യൻ സ്‌പെഷ്യലിസ്റ്റും ചിന്തകനുമായ ഒലെഗ് ഇഗ്‌നാറ്റോവ് പറഞ്ഞു.

'ഇരുപക്ഷവും സൈനിക സന്നാഹം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്, യുക്രൈൻ ഈ യുദ്ധത്തിൽ തോൽക്കുന്നില്ല, റഷ്യ ഈ യുദ്ധത്തിൽ വിജയിക്കുന്നുമില്ല', വെടിനിർത്തലുകൾ അംഗീകരിക്കാൻ ഇരുപക്ഷവും പാടുപെടുമ്പോൾ നയതന്ത്രപരമായ നീക്കത്തിലൂടെ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാമെന്നത് ഒരു ദിവാസ്വപ്‌നം മാത്രമാണെന്ന് ബ്രിട്ടീഷ് റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (RUSI) റഷ്യയിലെ വിദഗ്ധയായ നടിയ സെസ്‌കുരിയ പറഞ്ഞു. ''ഈ ഘട്ടത്തിൽ റഷ്യ യുക്രൈനിൽ അവരുടെ പരമാവധി ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കുകയാണെന്ന് ഞാൻ കരുതുന്നു, റഷ്യയുടെ നിബന്ധനകൾ സമാധാനം ആഗ്രഹിക്കുന്ന യുക്രൈൻ അംഗീകരിച്ചാൽ തീർച്ചയായും റഷ്യയുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടും , എന്നാൽ അവർക്കത് അംഗീകരിക്കാൻ സാധിക്കുന്നില്ലെങ്കിൽ യുദ്ധം തുടരും'', സെസ്‌കുരിയ കൂട്ടിച്ചേർത്തു.

''നയതന്ത്രപരമായ നീക്കം എപ്പോഴും കോലാഹലങ്ങൾക്കും ആക്രമണങ്ങൾക്കും ശേഷം മാത്രമാണ് കടന്നുവരാറുള്ളത്, റഷ്യൻ സൈന്യത്തിന് കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി ഞാൻ വിശ്വസിക്കുന്നു, പാരീസ് ആസ്ഥാനമായുള്ള മോണ്ടെയ്ൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വെറ്ററൻ ഫ്രഞ്ച് അംബാസഡറും രാഷ്ട്രീയ നിരീക്ഷകനുമായ മൈക്കൽ ഡുക്ലോസ് വ്യക്തമാക്കി. 'ശനിയാഴ്ച 12,000-ത്തിലധികം റഷ്യൻ സൈനികരെ കൊലപ്പെടുത്തിയെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി അവകാശപ്പെടുന്നു, എന്നാൽ റഷ്യൻ സൈന്യം യുക്രൈൻ തലസ്ഥാനമായ കിയവിനു ചുറ്റും മുന്നേറ്റം തുടരുകയാണ്, മികച്ച നയതന്ത്രത്തിലൂടെ പ്രശ്‌നം പരഹരിക്കണമെന്ന താൽപര്യം റഷ്യയ്ക്കുണ്ട്, പക്ഷെ നയതന്ത്ര ചർച്ചകളിൽ റഷ്യൻ താൽപര്യങ്ങൾക്കാകും മുൻഗണനയുണ്ടായിരിക്കുക, അത് യുക്രൈൻ വഴങ്ങിക്കൊടുക്കുന്നതിന് തുല്യമാണ്, യുക്രൈന് അന്ത്യശാസന നൽകുന്ന തരം നയതന്ത്രമായിരിക്കുമത്, ഡുക്ലോസ് വിശദമാക്കി. യുക്രൈന് അന്ത്യശാസനം നൽകുന്ന നയതന്ത്ര സമീപനത്തിൽ റഷ്യ ഉറച്ചുനിൽക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച തുർക്കിയിൽ നടന്ന ചർച്ചകൾ പുറം ലോകത്തിനും യുക്രൈനികൾക്കും ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങൾ നയതന്ത്രത്തിലൂടെ പ്രതിസന്ധിയകറ്റാനുള്ള മാർഗം സ്വീകരിച്ചുവെന്ന് റഷ്യയ്ക്കു പറയാം, യുക്രൈൻ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്തതിനാലാണ് നയതന്ത്രം പരാജയപ്പെട്ടതെന്നും റഷ്യ വാദിക്കും, അതിനാൽ അവർക്കിനി സൈനിക നടപടികൾ തുടരുകയും ചെയ്യാം. എന്നാൽ നയതന്ത്രത്തിലൂടെ യുദ്ധത്തിന് അന്ത്യം കുറിക്കുന്നതിൽ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ ഇടപെടേണ്ടതുണ്ടെന്ന് സെലെൻസ്‌കി നിരന്തരം ആവശ്യപ്പെടുന്നു.

TAGS :

Next Story