Quantcast

റഷ്യ-യുക്രൈൻ രണ്ടാംഘട്ട ചർച്ച പൂർത്തിയായി; സധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ ധാരണ

ലക്ഷ്യം നാസികളെയാണെന്നും യുദ്ധം തുടരുമെന്നുമാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ നിലപാട്

MediaOne Logo

Web Desk

  • Updated:

    2022-03-04 02:33:58.0

Published:

4 March 2022 1:10 AM GMT

റഷ്യ-യുക്രൈൻ രണ്ടാംഘട്ട ചർച്ച പൂർത്തിയായി;  സധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ  ധാരണ
X

റഷ്യ യുക്രൈൻ സംഘർഷത്തിൽ രണ്ടാംഘട്ട സമാധാന ചർച്ച പൂർത്തിയായി. സാധാരണക്കാരെ ഒഴിപ്പിക്കാനായി പ്രത്യേക ഇടനാഴിയൊരുക്കാൻ ചർച്ചയിൽ ധാരണയായി. എന്നാൽ ചർച്ചയിൽ പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്നും പുടിനുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് തയ്യാറെന്നും യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലസ്‌കി അറിയിച്ചു. ലക്ഷ്യം നാസികളെയാണെന്നും യുദ്ധം തുടരുമെന്നുമാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിന്റെ നിലപാട്.

ബെലറൂസ്- പോളണ്ട് അതിർത്തി നഗരമായ ബ്രെസ്റ്റിൽ വെച്ചായിരുന്നു ചർച്ച. ആദ്യഘട്ട ചർച്ചകളിൽ കാര്യമായ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് വീണ്ടും ചർച്ചക്ക് ഇരുരാജ്യങ്ങളും തയ്യാറായത്. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം, റഷ്യൻസേന പൂർണമായി യുക്രൈനിൽനിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈൻ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ വെടിനിർത്തലോ മറ്റ് നിർണായക പ്രഖ്യാപനങ്ങളോ റഷ്യയുടെ ഭാഗത്തും നിന്നും ഉണ്ടായില്ല.

യുക്രൈന്റെ ആവശ്യപ്രകാരം സാധാരണക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക ഇടനാഴിയൊരുക്കാൻ റഷ്യ അനുമതി നൽകി. ചർച്ചകൾ തുടരാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. അതിനിടെ പുടിനുമായി നേരിട്ട് ചർച്ചയാകാമെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലൻസ്‌കി അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ഏകവഴി ഇതാണെന്നും ഡോൺബാസ് അടക്കം ഏത് വിഷയത്തിലും ചർച്ചയാകാമെന്നും സെലൻസ്‌കി പറഞ്ഞു.യുക്രൈൻ വീണാൽ റഷ്യയുടെ അടുത്ത ലക്ഷ്യം ബാൾട്ടിക് രാജ്യങ്ങളാകുമെന്നും സെലെൻസ്‌കി മുന്നറിയിപ്പ് നൽകി. എന്നാൽ യുദ്ധം തുടരുമെന്ന് പുടിൻ ആവർത്തിച്ചു. റഷ്യക്കാരും യുക്രൈൻകാരും ഒരൊറ്റ ജനതയാണെന്നും നേരിടുന്നത് നാസികളെയാണെന്നും പുടിൻ പറഞ്ഞു.

യുക്രൈനെ നിരായുധീകരിക്കാതെ പിന്നോട്ടില്ലെന്ന് ആവർത്തിക്കുകയാണ് റഷ്യ. എന്നാൽ റഷ്യയുടെ ആവശ്യങ്ങൾക്ക് മുന്നിൽ മുട്ടുമടക്കാൻ തയ്യാറല്ല യുക്രൈൻ ഭരണകൂടം. മൂന്നാവട്ട ചർച്ചകൾക്ക് ധാരണയായെങ്കിലും യുക്രൈൻ പിന്മാറാതെ റഷ്യ സമവായത്തിന് തയ്യാറാകില്ലെന്നാണ് ഇരുചർച്ചകളും സൂചിപ്പിക്കുന്നത്.

അതേസമയം സാധാരണക്കാരെ ഒഴിപ്പിക്കാൻ പ്രത്യേക വഴിയൊരുക്കാൻ റഷ്യ അനുവദിച്ചത് യുക്രൈൻ നിവാസികൾക്ക് ഏറെ ആശ്വാസം പകരും. അഭയാർഥികളെ സ്വീകരിക്കാൻ അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും സന്നദ്ധതയറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. അമേരിക്കയിലെത്തുന്ന യുക്രേനിയൻ പൗരന്മാർക്ക്18മാസത്തേക്ക് സംരക്ഷണം നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.10 ലക്ഷം പേർ പലായനം ചെയ്തതായാണ് യുഎന്നിന്റെ കണക്ക്. ഇത് യുക്രൈൻ ജനസംഖ്യയുടെ രണ്ട് ശതമാനം വരുമെന്നാണ് ഐക്യരാഷ്ട്ര സഭ അഭയാർഥി ഏജൻസി വ്യക്തമാക്കുന്നത്. പലായനം ചെയ്യുന്നവരിൽ ഭൂരിഭാഗം പേരും പോളണ്ട്, മോൾഡോവ, ഹംഗറി, റൊമേനിയ, സ്ലോവാക്യ എന്നിവിടങ്ങളിലേക്കാണ് പോകുന്നത്. 40 ലക്ഷത്തിലേറെ ജനങ്ങൾ യുക്രൈനിൽ നിന്ന് പാലായനം ചെയ്യാൻ സാധ്യതയുണ്ടെന്നും യുഎൻ വിലയിരുത്തുന്നു.

ഫലം കാണാതെ പോയ ആദ്യ ചർച്ച

ബെലറൂസിൽ നടന്ന ആദ്യഘട്ട ചർച്ച കാര്യമായ പുരോഗതിയില്ലാതെയാണ് പിരിഞ്ഞത്. എന്നാൽ, രണ്ടാംഘട്ട ചർച്ചയ്ക്കുള്ള സാധ്യത ഇരുവിഭാഗവും തള്ളിക്കളഞ്ഞിരുന്നില്ല. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണം, റഷ്യൻസേന പൂർണമായി യുക്രൈനിൽനിന്ന് പിന്മാറണം എന്നീ രണ്ട് ആവശ്യങ്ങളായിരുന്നു യുക്രൈൻ മുന്നോട്ടുവച്ചിരുന്നത്. ഇക്കാര്യം അംഗീകരിക്കാൻ റഷ്യൻസംഘം തയാറാകാതിരുന്നതോടെയാണ് ചർച്ച ഫലമില്ലാതെ പിരിഞ്ഞത്.

റഷ്യയുടെ സഖ്യരാജ്യം കൂടിയായ ബെലാറൂസിൽ സമാധാന ചർച്ചയ്ക്ക് നേരത്തെ യുക്രൈൻ സന്നദ്ധമായിരുന്നില്ല. ബെലാറൂസിലുള്ള റഷ്യൻ വ്യോമതാളവങ്ങളിൽനിന്നു കൂടി ആക്രമണം നേരിടുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും രാജ്യത്ത് വച്ചാകാം ചർച്ച എന്ന നിലപാടിലായിരുന്നു യുക്രൈൻ. ബെലാറൂസ് പ്രസിഡൻറ് അലെക്‌സാണ്ടർ ലുകാഷെങ്കോ റഷ്യയ്ക്ക് സഹായവുമായി സൈന്യത്തെ അയക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

പിന്നീട് നയതന്ത്ര ഇടപെടലുകൾക്കൊടുവിൽ തങ്ങളുടെ പ്രതിനിധികളെ അയക്കാൻ യുക്രൈൻ സമ്മതിക്കുകയായിരുന്നു. കൂടിക്കാഴ്ചയിൽ അനുകൂലമായ ഫലമുണ്ടാകുമെന്ന് വിശ്വാസമില്ലെങ്കിലും ചർച്ച നടക്കട്ടെയെന്നാണ് യുക്രൈൻ പ്രസിഡൻറ് വ്‌ള്ദാമിർ സെലൻസ്‌കി വ്യക്തമാക്കിയിരുന്നത്.

പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നികോവ്, പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേൽ പോഡൊലിയാക്ക് അടക്കമുള്ള പ്രമുഖർ റഷ്യൻ സംഘത്തിലുണ്ടായിരുന്നു. അടിയന്തരമായ വെടിനിർത്തലും റഷ്യയുടെ സേനാപിന്മാറ്റവുമാണ് ചർച്ച ചെയ്യാൻ പോകുന്ന പ്രധാന വിഷയങ്ങളെന്ന് യുക്രൈൻ വാർത്താകുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. യുക്രൈൻ-ബെലാറൂസ് അതിർത്തിയിലാണ് ചർച്ചാവേദി ഒരുക്കിയിരുന്നത്. ചർച്ചയ്ക്കായി ഒരുക്കിയ വേദിയുടെ ചിത്രം ബെലാറൂസ് വിദേശകാര്യ മന്ത്രാലയം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. ചർച്ചയ്ക്കായി റഷ്യൻ സംഘമാണ് ആദ്യമെത്തിയത്. പ്രസിഡന്റ് വ്‌ള്ദാമിർ പുടിൻറെ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു.

TAGS :

Next Story