Quantcast

നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കും; റഷ്യ-യുഎസ് ബന്ധം പുനസ്ഥാപിക്കാൻ ധാരണ

സൗദി മധ്യസ്ഥതയിൽ നാളെയും ചർച്ചകൾ തുടരും

MediaOne Logo

Web Desk

  • Published:

    18 Feb 2025 7:49 PM IST

നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കും; റഷ്യ-യുഎസ് ബന്ധം പുനസ്ഥാപിക്കാൻ ധാരണ
X

റിയാദ്: സൗദിയിലെ റിയാദിൽ നടക്കുന്ന മധ്യസ്ഥ ചർച്ചയിൽ റഷ്യ-യുഎസ് ബന്ധം പുനസ്ഥാപിക്കാൻ ധാരണ. റഷ്യയും യുഎസും നയതന്ത്ര ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കും. സൗസാമ്പത്തിക രംഗത്തെ സഹകരണത്തിനുള്ള ചർച്ച തുടരും. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പ്രത്യേക സംഘം രൂപീകരിക്കാനും ധാരണ.

അമേരിക്കൻ പ്രസിഡണ്ട് ട്രംപിന്റെയും റഷ്യൻ പ്രസിഡണ്ട് വ്ളാദിമർ പുടിനും കൂടികാഴ്ച്ചക്കും മുന്നോടിയായാണ് റിയാദിൽ മധ്യസ്ഥ ചർച്ച നടന്നത്. സൗദി കിരീടാവകാശിയുടെ ക്ഷണപ്രകാരമാണ് അമേരിക്കയുടെയും റഷ്യയുടെയും പ്രതിനിധികൾ എത്തിയത്. ഉക്രൈൻ യുദ്ധത്തിൽ റഷ്യ-യുഎസ് ബന്ധം വഷളായിരുന്നു. റഷ്യക്കുമേൽ ഉപരോധമേർപ്പെടുത്തുന്ന സാഹചര്യവുമുണ്ടായി.

ബന്ധം പുനഃസ്ഥാപിക്കാനുള്ള ചർച്ചയുടെ ആദ്യ ഘട്ടമെന്ന നിലയിൽ നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കാൻ ഇരുകൂട്ടരും ധാരണയായി. അതോടെപ്പം, സാമ്പത്തിക രംഗത്തെ സഹകരണത്തിന് റഷ്യ-യുഎസ് ചർച്ച തുടരും. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പ്രത്യേക സംഘം രൂപീകരിക്കാനും ഇരുകൂട്ടരും ധാരണയിലെത്തി. യുദ്ധം അവസാനിപ്പിക്കാനൊരുക്കുന്ന കരാർ റഷ്യ, ഉക്രൈൻ, യുഎസ്, യൂറോപ്പ് എന്നീ രാജ്യങ്ങൾക്ക് ഒരുപോലെ സ്വീകാര്യമായിരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ആദ്യ ഘട്ട ചർച്ചകൾ മികച്ച രീതീലാണ് സമാപിച്ചത്. സൗദി മധ്യസ്ഥതയിൽ നാളെയും ചർച്ചകൾ തുടരും.

TAGS :

Next Story