Quantcast

യുഎസിന്റെ ഭീഷണി ഇറാന്റെയടുത്ത് വിലപ്പോകില്ല -റഷ്യ

സൈന്യത്തേയും ഉപരോധത്തേയും ആയുധങ്ങളാക്കി നടത്തുന്ന ഭീഷണി ഇറാന്റെയടുത്ത് വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-04-27 02:15:39.0

Published:

27 April 2026 7:30 AM IST

യുഎസിന്റെ ഭീഷണി ഇറാന്റെയടുത്ത് വിലപ്പോകില്ല -റഷ്യ
X

മോസ്‌കോ: യു.എസിന്റെ ഭീഷണിയും ബ്ലാക്ക്‌മെയിലിങ്ങും ഇറാന്റെയടുത്ത് വിലപോകില്ലെന്ന് റഷ്യന്‍ പ്രതിനിധി. വിയന്നയിലെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ പ്രതിനിധി മിഖായില്‍ ഉലയനോവാണ് അമേരിക്കയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സൈന്യത്തേയും ഉപരോധത്തേയും ആയുധങ്ങളാക്കി നടത്തുന്ന ഭീഷണി ഇറാന്റെയടുത്ത് വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു.

എക്‌സിലെ പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. കരുത്തരാണെന്ന ബോധ്യത്തോടെയാണ് യു.എസ് ഇറാനുമായി ചര്‍ച്ചകള്‍ നടത്തുന്നത്. ഇത് വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, പാകിസ്താനിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി റഷ്യയിലേക്ക് യാത്രതിരിച്ചു. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ഇന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ചര്‍ച്ച നടത്തും.

യുദ്ധം തീര്‍ക്കാന്‍ യുഎസിന് മുമ്പാകെ ഇറാന്‍ പുതിയ ഉപാധിവെച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നത് പ്രധാന അജണ്ടയാക്കി ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാമെന്നാണ് ഇറാന്‍ നിലപാട്. ഇതിന് പകരമായി നിലവില്‍ യു.എസ് നടത്തുന്ന നാവിക ഉപരോധം പിന്‍വലിക്കണം. ഹോര്‍മുസിന്റെ പരമാധികാരം വിട്ടുനല്‍കാതെ തന്നെ മേഖലയില്‍ ഏകോപനം ഉണ്ടാക്കുമെന്നാണ് ഇറാന്‍ നിലപാട്.

അതേസമയം, ഇറാനുമായുള്ള യുദ്ധം ഉടന്‍ തീരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുദ്ധത്തില്‍ അമേരിക്ക വിജയിക്കും. ഇറാന്‍ ആണവായുധം സ്വന്തമാക്കുന്നത് തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ ചര്‍ച്ച കൊണ്ട് കാര്യമില്ലെന്നും ട്രംപ് പറഞ്ഞു. 'ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ ഭിന്നത രൂക്ഷമാണ്. താത്പര്യം ഉണ്ടെങ്കില്‍ ഇറാന് ഞങ്ങളെ വിളിക്കാം. ചര്‍ച്ച ഫോണ്‍ വഴിയും നടത്താം' -ട്രംപ് പറഞ്ഞു.

അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇറാന്‍. ഒരു സാഹചര്യത്തിലും മുമ്പുള്ള അവസ്ഥയിലേക്ക് ഹോര്‍മുസ് മാറുമെന്ന് ആരും കരുതേണ്ടതില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കര്‍ അലി നിക്‌സാദ് പറഞ്ഞു. പരമോന്നത ആത്മീയ നേതാവിന്റെ തീരുമാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS :

Next Story