Quantcast

പുടിൻ പുറത്താക്കി; പിന്നാലെ റഷ്യൻ ഗതാഗതമന്ത്രി കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ

തിങ്കളാഴ്ച രാവിലെയാണ് പുടിൻ സ്റ്റാരോവോട്ടിനെ പുറത്താക്കിയത്

MediaOne Logo

Web Desk

  • Updated:

    2025-07-08 06:04:37.0

Published:

8 July 2025 11:17 AM IST

പുടിൻ പുറത്താക്കി; പിന്നാലെ റഷ്യൻ ഗതാഗതമന്ത്രി കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ
X

മോസ്കോ: റഷ്യയുടെ മുന്‍ ​ഗതാ​ഗത മന്ത്രിയെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.റഷ്യൻ പ്രസിഡന്റ് വ്‌ളാഡ്മിർ പുടിൻ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി മണിക്കൂറുകൾക്ക് ശേഷമാണ് റോമൻ സ്റ്റാരോവോട്ട് (53) ആത്മഹത്യ ചെയ്തതെന്ന് ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച രാവിലെയാണ് പുടിൻ സ്റ്റാരോവോട്ടിനെ പുറത്താക്കിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നൊവ്‌ഗൊരോഡ് മേഖലയുടെ ഗവര്‍ണറായിരുന്ന ആന്‍ഡ്രെ നിക്ടിന് ആക്ടിങ് ഗതാഗത മന്ത്രിയായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. 2024 മേയ് മാസത്തിലാണ് റോമൻ സ്റ്റാരോവോട്ട് മന്ത്രി സ്ഥാനത്തെത്തുന്നത്.അതിന് മുമ്പ് തെക്കൻ റഷ്യൻ കുർസ്ക് മേഖലയിലെ ഗവർണറായിരുന്നു.

മോസ്കോയുടെ പ്രാന്തപ്രദേശമായ ഓഡിന്റ്‌സോവോയിൽ കാറിനുള്ളിൽ സ്റ്റാരോവായിറ്റിന്റെ മൃതദേഹം കണ്ടെത്തിയതായി റഷ്യയിലെ അന്വേഷണ സമിതി പ്രസ്താവനയിൽ പറഞ്ഞു. വെടിയേറ്റ നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയതെന്നും പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, സ്റ്റാരോവോട്ടിന്റെ പുറത്താക്കലിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. വിശ്വാസക്കുറവ് മൂലമാണെന്ന ആരോപണം ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് നിഷേധിച്ചു. യുക്രൈൻ യുദ്ധത്തിനിടെ റഷ്യയിൽ ഡ്രോൺ ആക്രമണ ഭീഷണിയുണ്ടായിരുന്നു. ഇതിന് പിന്നാലെ ഈ മാസം അഞ്ച്,ആറ് തീയതികളിൽ മൂന്നൂറോളം വിമാനങ്ങൾ രാജ്യത്ത് റദ്ദാക്കുകയും ചെയ്തിരുന്നു. മോക്‌സോകയിലും സെന്റ് പീറ്റേഴ്‌സൺബർദഗിലുമായി നൂറുക്കണക്കിന് വിമാനങ്ങൾ വൈകുകയും ചെയ്തു.ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി 485 വിമാനങ്ങൾ റദ്ദാക്കിയതായും 88 എണ്ണം വഴിതിരിച്ചുവിട്ടതായും 1,900 എണ്ണം വൈകിയതായും റഷ്യൻ ഫെഡറൽ ഏജൻസി ഫോർ എയർ ട്രാൻസ്പോർട്ട് അറിയിച്ചു. ഇതോടെ റഷ്യയിലെ യാത്ര ദുരിതം ഇരട്ടിയാക്കി.ഇതിന് പിന്നാലെയാണ് സ്റ്ററോവോയിറ്റിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.

അതേസയമം, ഫണ്ട് ദുരുപയോഗം സംബന്ധിച്ച അന്വേഷണത്തിൽ സ്റ്റാറോവോട്ട് ഉൾപ്പെട്ടിട്ടുണ്ടെന്ന് ചില റഷ്യൻ മാധ്യമങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. ഇതിനെ തുടര്‍ന്നാണ് മന്ത്രിസ്ഥാനത്ത് നീക്കിയതെന്നും വാദമുണ്ട്.

TAGS :

Next Story