Quantcast

ഗസ്സയിൽ ഭക്ഷണത്തിന്​ വരിനിന്നവ​രെ വകവരുത്താൻ നിര്‍ദേശിച്ചുവെന്ന വെളിപ്പെടുത്തല്‍: നെതന്യന്യാഹുവിനും ഇസ്രായേല്‍ സൈന്യത്തിനും തിരിച്ചടി

പട്ടിണി മൂലം ഭക്ഷണം തേടി സഹായ കേന്ദ്രത്തിലെത്തിയ 549 പേരെയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ, ഇസ്രായേൽ സേന കൊലപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    28 Jun 2025 8:18 AM IST

ഗസ്സയിൽ ഭക്ഷണത്തിന്​ വരിനിന്നവ​രെ വകവരുത്താൻ നിര്‍ദേശിച്ചുവെന്ന വെളിപ്പെടുത്തല്‍: നെതന്യന്യാഹുവിനും ഇസ്രായേല്‍ സൈന്യത്തിനും തിരിച്ചടി
X

തെല്‍അവിവ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും സൈന്യത്തിനും വൻതിരിച്ചടിയായി ഗസ്സയിൽ ഭക്ഷണത്തിന്​ വരിനിന്ന സാധാരണക്കാ​രെ വകവരുത്താൻ സൈന്യം നിർദേശിച്ചുവെന്ന ഇസ്രായേൽ മാധ്യമത്തിന്റെ വെളിപ്പെടുത്തൽ എന്നാല്‍ റിപ്പോര്‍ട്ടുകള്‍ തള്ളി നെതന്യാഹു രംഗത്ത് എത്തി.

പട്ടിണി മൂലം ഭക്ഷണം തേടി സഹായ കേന്ദ്രത്തിലെത്തിയ 549 പേരെയാണ്​ കഴിഞ്ഞ ഒരു മാസത്തിനിടെ, ഇസ്രായേൽ സേന കൊലപ്പെടുത്തിയത്​. ഫലസ്തീൻ പട്ടിണിപ്പാവങ്ങളെ ആസൂത്രിതമായി ​കൊലപ്പെടുത്താൻ ഇസ്രായേൽ സേന പദ്ധതിയിട്ടതായി നിരവധി സൈനികരുടെ മൊഴികൾ ഉദ്ധരിച്ച്​ കഴിഞ്ഞ ദിവസം​ 'ഹാരെറ്റ്​സ്​'' പത്രംറിപ്പോട്ട്​ ചെയ്തിരുന്നു​.

ഭക്ഷ്യസഹായ കേന്ദ്രങ്ങൾ യഥാർഥ കൊലനിലങ്ങളായി മാറുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ്​ റിപ്പോർട്ടിലുള്ളത്​. എന്നാൽ റിപ്പോർട്ട്​ ഇസ്രായേലിനെയും സൈന്യത്തെയും താറടിക്കാനുള്ള നീക്കമാണെന്ന്​ സംയുക്​ത പ്രസ്താവനയിൽ പ്രധാനന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതരോധ മന്ത്രി ഇസ്രായേൽ കാറ്റ്​സും പറഞു.ധാർമികമായി ഉന്നത നിലവാരം പുലർത്തുന്നതാണ്​ ഇസ്രായേൽ സേനയെന്ന്​ ഇരുവരും അവകാശപ്പെട്ടു.

അതിനിടെ, ഭക്ഷ്യസഹായ കേന്ദ്രം മുഖേന മയക്കുമരുന്ന്​ വിതരണം നടക്കുന്നതായ ഗുരുതര ആരോപണവും ഉയർന്നു. നാല്​ ചാക്ക്​ മയക്കുമരുന്ന്​ ഗുളികകൾ ഗസ്സ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വക സഹായ കേന്ദ്രത്തിൽ എത്തിയത്​ എങ്ങനെയെന്ന്​ വിശദീകരിക്കണമെന്നാണ്​ ഗസ്സ മീഡിയാ വിഭാഗം ഓഫീസ്​ ആവശ്യപ്പെട്ടു. ആസൂത്രിത ലക്ഷ്യത്തോടെയാണ്​ ഇത്തരം നീക്കങ്ങളെന്നും മീഡിയാ ഓഫീസ്​ കുറ്റപ്പെടുത്തി.

ഇന്നലെ ഗസ്സയുടെ വിവിധ ഭാഗങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ചുരുങ്ങിയത് 68ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ പത്തുപേർ, സഹായ വിതരണ സ്ഥലത്ത് ഭക്ഷണത്തിനായി കാത്തുനിന്നവരായിരുന്നുവെന്നുവെന്ന് ഗസ്സ ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

TAGS :

Next Story