Quantcast

'ഇഷ്ടമുള്ളത് കഴിക്കും, ഇഷ്ടമുള്ളത് ചെയ്യും'; ദീർഘായുസ്സിന്റെ രഹസ്യം വെളിപ്പെടുത്തി 114കാരി മുത്തശ്ശി

ഒളിമ്പിക് ദീപശിഖയേന്തിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന റെക്കോര്‍ഡും ഷിഗെക്കോ കഗാവയുടെ പേരിലുണ്ട്

MediaOne Logo

Web Desk

  • Published:

    5 Aug 2025 12:46 PM IST

ഇഷ്ടമുള്ളത് കഴിക്കും, ഇഷ്ടമുള്ളത് ചെയ്യും;  ദീർഘായുസ്സിന്റെ രഹസ്യം വെളിപ്പെടുത്തി 114കാരി  മുത്തശ്ശി
X

ബീജിങ്: ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി 114കാരിയായ ഷിഗെക്കോ കഗാവ. ഈ മാസം നാലിനാണ് ജപ്പാനിലെ ആരോഗ്യ, തൊഴിൽ, ക്ഷേമ മന്ത്രാലയം ഈ പ്രഖ്യാപനം നടത്തിയത്. 114വയസുള്ള മിയോക്കോ ഹിരോയാസു എന്ന വ്യക്തിയുടെ മരണത്തെത്തുടര്‍ന്നാണ് ഈ റെക്കോര്‍ഡിന് ഷിഗെക്കോ കഗാവ അര്‍ഹരായത്.

ജപ്പാനിലെ നാര പ്രവിശ്യക്കാരിയാണ് ഷിഗെക്കോ കഗാവ. മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം, രണ്ടാം ലോകമഹായുദ്ധസമയത്ത് ഒസാക്കയിൽ യുദ്ധകാല ഫിസിഷ്യനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. പ്രസവചികിത്സകയും ഗൈനക്കോളജിസ്റ്റുമായ അവർ തന്റെ ജീവിതം വൈദ്യശാസ്ത്രത്തിനും സമൂഹ പരിചരണത്തിനുമായി സമർപ്പിച്ചു. 86-ാം വയസ്സിലാണ് അവര്‍ വിരമിച്ചത്.

109-ാം വയസ്സിൽ, കഗാവ ടോക്കിയോ 2021 ഒളിമ്പിക് ദീപശിഖ റിലേയിൽ പങ്കെടുത്തു. ഒളിമ്പിക് ദീപശിഖയേന്തിയ ഏറ്റവും പ്രായംകൂടിയ വ്യക്തിയെന്ന റെക്കോര്‍ഡും ഷിഗെക്കോ കഗാവയുടെ പേരിലുണ്ട്.

ദീര്‍ഘായുസിന്‍റെ രഹസ്യം ഇത് മാത്രം

തന്‍റെ ജീവിത രഹസ്യത്തെകുറിച്ച് 2023-ൽ ടി.ഒ.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ഷിഗെക്കോ കഗാവ വെളിപ്പെടുത്തുന്നുണ്ട്. ഞാന്‍ എല്ലാ ദിവസവും കളിക്കുന്നു, എന്‍റെ ഊര്‍ജ്വമാണ് എന്‍റെ ഏറ്റവും വലിയ ആസ്തി. ഞാന്‍ ആഗ്രഹിക്കുന്നിടത്തേക്ക് ഞാന്‍ പോകും.എനിക്ക് വേണ്ടതും ഇഷ്ടമുള്ളതും കഴിക്കുന്നു,എനിക്ക് വേണ്ടതെല്ലാം ചെയ്യുന്നു.ഞാന്‍ സ്വതന്ത്രയാണ്...ഇതല്ലാതെ ഇതിനായി പ്രത്യേകിച്ചൊരു രഹസ്യവുമില്ലെന്നും ജപ്പാന്‍കാരുടെ മുത്തശ്ശി പറയുന്നു.

കഗാവയ്ക്കു മുമ്പ്, ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പദവി മിയോകോ ഹിരോയാസുവിമായിരുന്നു. 1911 ൽ ജനിച്ച ഹിരോഷിമയിൽ കലാ വിദ്യാർത്ഥിനിയായി ജീവിതം നയിച്ച ഹിരോയാസു മൂന്ന് കുട്ടികളെ വളർത്തി. ഒയിറ്റ പ്രിഫെക്ചറിലെ ഒരു നഴ്‌സിംഗ് ഹോമിൽ പത്രങ്ങൾ വായിച്ചും, സ്കെച്ച് ചെയ്തും, കാർഡ് ഗെയിമുകൾ കളിച്ചുമെല്ലാമാണ് അവര്‍ തന്‍റെ വിശ്രമ ജീവിതം നയിച്ചത്.

TAGS :

Next Story