Quantcast

ന്യൂയോര്‍ക്കില്‍ അമ്മയുടെ ആൺസുഹൃത്തിനെ തലയറുത്ത് കൊലപ്പെടുത്തി മകൻ, തലച്ചോറ് സ്പൂൺ കൊണ്ട് നീക്കി

45കാരനായ ആന്റണി കാസാസ്‌പോയാണ് കൊല്ലപ്പെട്ടത്. വീട്ടിലെ കുളിമുറിയിലാണ് ആന്റണിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്

MediaOne Logo

Web Desk

  • Published:

    14 Oct 2025 4:25 PM IST

ന്യൂയോര്‍ക്കില്‍ അമ്മയുടെ ആൺസുഹൃത്തിനെ തലയറുത്ത് കൊലപ്പെടുത്തി മകൻ, തലച്ചോറ് സ്പൂൺ കൊണ്ട് നീക്കി
X

കൊലപാതകം നടന്ന അപാര്‍ട്മെന്റ് പൊലീസ് പരിശോധിക്കുന്നു Photo - Shutterstock Editorial

ന്യൂയോര്‍ക്ക്: അമ്മയുടെ ആണ്‍സുഹൃത്തിനെ തലയറുത്ത് കൊലപ്പെടുത്തി മകൻ. സ്പൂൺ കൊണ്ട് തലച്ചോറ് നീക്കുകയും ചെയ്തു. ന്യൂയോർക്കിലെ സ്റ്റാറ്റൻഐലൻഡിൻ്റെ സമീപപ്രദേശമായ വെസ്റ്റ് ന്യൂ ബ്രൈറ്റണിലെ കാരിഅവന്യൂ അപാർട്‌മെന്റിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് 19കാരനായ ഡാമിയൻ ഹർസ്റ്റലിനെ പൊലീസ് പിടികൂടി. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഹർസ്റ്റലിന് മാനസിക പ്രശ്‌നങ്ങളുള്ളതായി അമ്മ പറയുന്നു.

45കാരനായ ആന്റണി കാസാസ്‌പോയാണ് കൊല്ലപ്പെട്ടത്. വീട്ടിലെ കുളിമുറിയിലാണ് ആന്റണിയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ നിന്നും അറുത്തുമാറ്റിയ നിലയിലായിരുന്നു തല. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, ഒരു പാത്രം, ഒരു സ്പൂൺ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ആന്റണിയുടെ തലയോട്ടിയിൽ നിന്ന് സ്പൂണിന്റെ പിടി പുറത്തേക്ക് തള്ളി നിൽക്കുന്ന നിലയിലായിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഡാമിയുടെ 16 വയസുള്ള സഹോദരിയാണ് ബ്രിയാണ് കൊലപാതക വിവരം ആദ്യം അറിയുന്നത്. വീടിനുള്ളിൽ രക്തക്കറ കണ്ട് പരിശോധിച്ചപ്പോളാണ് ബാത്ത് ടബ്ബിനുള്ളിൽ സഹോദരി മൃതദേഹം കാണുന്നത്. പിന്നാലെ രക്തത്തിൽ കുളിച്ച് നിൽക്കുന്ന സഹോദരനെയും കണ്ടു. അമ്മയേയും കൊല്ലാൻ പോകുകയാണോ എന്ന് സഹോദരി ചോദിച്ചു. അമ്മ ജീവിച്ചിരിക്കണമെന്ന് നീ ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു ഡാമിയലിന്റെ തിരിച്ചുള്ള ചോദ്യം. അതെ എന്നായിരുന്നു അവളുടെ മറുപടി. ഇവിടെ നടന്ന സംഭവങ്ങൾ അമ്മയോട് പറയുമോ എന്ന ചോദ്യത്തിന് ഇല്ലെന്ന് പറഞ്ഞു. പേടികൊണ്ടായിരുന്നു ഇങ്ങനെ പറഞ്ഞതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്നാലെ സഹോദരി അപാർട്‌മെന്റിൽ നിന്ന് ഓടിയൊളിക്കുകയായിരുന്നു. സഹോദരിയാണ് കൊലപാതക വിവരം അമ്മയെ അറിയിക്കുന്നത്.

TAGS :

Next Story