നടന്ന് തീർത്തത് 62 മണിക്കൂർ ആറ് മിനിറ്റ്; ബഹിരാകാശത്ത് ചരിത്രമെഴുതി സുനിതാ വില്യംസ്
ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്തു നടന്ന വനിതയെന്ന റെക്കോഡ് സ്വന്തമാക്കി സുനിത വില്യംസ്

വാഷിങ്ടൺ: ബഹിരാകാശത്ത് ചരിത്രമെഴുതി ഇന്ത്യൻ വംശജയായ സുനിതാ വില്യംസ്. രാജ്യാന്തര ബഹിരാകാശനിലയത്തിന് പുറത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിതയെന്ന റെക്കോർഡാണ് സുനിത വില്യംസ് സ്വന്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂർ 26 മിനിറ്റ് നടന്നതോടെ ആകെ നടത്തം 62 മണിക്കൂർ ആറ് മിനിറ്റായി. 19 -ാം ബഹിരാകാശ നടത്തത്തിലാണ് സുനിത റെക്കോർഡ് സ്വന്തമാക്കുന്നത്. ബഹിരകാശ സഞ്ചാരിയായ പെഗ്ഗി വിറ്റ്സൻ 2017 ൽ സ്ഥാപിച്ച റെക്കോർഡാണ് സുനിത മറികടന്നത്. വിറ്റ്സന്റെ റെക്കോർഡ് 60 മണിക്കൂർ 21 മിനിറ്റായിരുന്നു.
ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതികത്തകരാർ മൂലം കഴിഞ്ഞ എട്ടുമാസത്തിലേറെയായി ബഹിരാഹാകാശത്ത് കഴിയുകയാണ് സുനിതവില്യംസും ബുച്ച് വിൽമോറും. 2024 ജൂൺ അഞ്ചിന് പുറപ്പെട്ട സംഘം ജൂൺ എഴിന് ബഹിരാകാശ നിലയത്തിലെത്തി 13 ന് മടങ്ങുമെന്ന അറിയിച്ച യാത്രയാണ് സാങ്കേതിക തകരാറുകൾ കാരണം അനിശ്ചിതമായി നീളുന്നത്.
NASA astronaut Suni WIlliams just surpassed former astronaut Peggy Whitson's total spacewalking time of 60 hours and 21 minutes today. Suni is still outside in the vacuum of space removing radio communications hardware. Watch now on @NASA+... https://t.co/OD43nAlf5m pic.twitter.com/N5Mr0qQWJP
— International Space Station (@Space_Station) January 30, 2025
Adjust Story Font
16

