14 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ലോകത്തിലെ ഏക രാജ്യം; കൂടുതലറിയാം
പർവതങ്ങൾ, മരുഭൂമികൾ, വനങ്ങൾ, നദികൾ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് കിലോമീറ്ററുകളായി വ്യാപിച്ചു കിടക്കുകയാണ് ചൈനയുടെ അതിർത്തികൾ

ബീജിംഗ്: ഭൂമിശാസ്ത്രപരമായ പ്രത്യേകതയാൽ നിർവചിക്കപ്പെടുന്ന ഒരു അത്ഭുതകരമായ രാജ്യമുണ്ട് ലോകത്ത്. 14 രാജ്യങ്ങളുമായാണ് ഈ രാജ്യം അതിർത്തി പങ്കിടുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായ ചൈനയാണ് 14 അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക രാജ്യം. പർവതങ്ങൾ, മരുഭൂമികൾ, വനങ്ങൾ, നദികൾ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് കിലോമീറ്ററുകളായി വ്യാപിച്ചു കിടക്കുകയാണ് ചൈനയുടെ അതിർത്തികൾ. ഇന്ത്യ, പാകിസ്താൻ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമർ, വിയറ്റ്നാം, കംബോഡിയ, ഉത്തര കൊറിയ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, അഫ്ഗാനിസ്താൻ, റഷ്യ, മംഗോളിയ എന്നീ രാജ്യങ്ങളുമായാണ് ചൈന അതിർത്തി പങ്കിടുന്നത്. ലോകത്ത് ഇത്രയും അയൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മറ്റൊരു രാജ്യമില്ല.
പല രാജ്യങ്ങളുമായും ചൈനക്കുള്ള വിശാലമായ അതിർത്തികൾ കാരണം ചൈന സംസ്കാരങ്ങളുടെയും ഭാഷകളുടെയും പാരമ്പര്യങ്ങളുടെയും സമ്പന്നമായ ഒരു മിശ്രിതമാണ്. പടിഞ്ഞാറ് മഞ്ഞുമൂടിയ ഹിമാലയത്തിന്റെ അതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങൾ, വിയറ്റ്നാമിലെയും മ്യാൻമറിലെയും കാടുകൾ, വൈവിധ്യമാർന്ന ചരിത്രങ്ങളും സ്വത്വങ്ങളുമുള്ള വ്യത്യസ്ത വംശീയ വിഭാഗങ്ങളാൽ സമ്പന്നമാണ്. ഗോബി മരുഭൂമി, ഹിമാലയം മുതൽ വിശാലമായ നദീതടങ്ങൾ, വിശാലമായ വനങ്ങൾ എന്നിവ ഉൾപ്പെടുന്ന മനോഹരമായ ഭൂപ്രകൃതിയാണ് ചൈനയുടെ അതിർത്തികൾ. ഈ ഭൂമിശാസ്ത്രപരമായ വൈജാത്യം ചൈനയുടെ കാലാവസ്ഥയെയും ജൈവവൈവിധ്യത്തെയും മാത്രമല്ല ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതശൈലി, വ്യാപാരം, ഉപജീവനമാർഗം എന്നിവയെയും സ്വാധീനിക്കുന്നു.
എന്നാൽ 14 രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നതും നയതന്ത്ര ബന്ധം പുലർത്തുന്നതും എളുപ്പമുള്ള കാര്യമല്ല. സുരക്ഷയുടെ ഭാഗമായി ചൈന അതിർത്തികൾ നിയന്ത്രിക്കുകയും ആയിരക്കണക്കിന് കിലോമീറ്റർ ദൂരം നിരീക്ഷിക്കുകയും ചെയ്യുന്നു. ഇതിനുവേണ്ടി ചൈന സാങ്കേതികവിദ്യ, കർശനമായ ഇന്റലിജൻസ് സംവിധാനങ്ങൾ, ശക്തമായ സൈനിക സാന്നിധ്യം എന്നിവ ഉപയോഗിക്കുന്നു.
Adjust Story Font
16

