Quantcast

ബന്ദി മോചനം ഉറപ്പാക്കാൻ: വെടിനിർത്തലിനുള്ള ചർച്ചകൾ നടക്കുന്നതായി അമേരിക്ക

ഖത്തർ മധ്യസ്​ഥതയിലാണ്​ പ്രധാനമായും ചർച്ച തുടരുന്നതെന്ന് വൈറ്റ്​ ഹൗസ്​

MediaOne Logo

Web Desk

  • Published:

    20 Jan 2024 12:55 AM GMT

ബന്ദി മോചനം ഉറപ്പാക്കാൻ: വെടിനിർത്തലിനുള്ള ചർച്ചകൾ നടക്കുന്നതായി അമേരിക്ക
X

ദുബൈ:ബന്ദികളുടെ മോചനം ഉറപ്പാക്കുന്നതിനായി വെടിനിർത്തലിനായി ഗൗരവമായ ചർച്ചകൾ നടക്കുന്നതായി അമേരിക്ക. ഖത്തർ മധ്യസ്​ഥതയിലാണ്​ പ്രധാനമായും ചർച്ച തുടരുന്നതെന്നും വൈറ്റ്​ ഹൗസ്​ പ്രതികരിച്ചു.

യു.എസ്​ പ്രസിഡൻറ്​ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവമായും ബന്ദിമോചനവുമായി ബന്​ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്​തു.ഹൂതികൾക്ക്​ നേരെയുള്ള വ്യോമക്രമണം ഗസ്സയിലെ വെടിനിർത്തൽ സാധ്യതക്ക്​ തിരിച്ചടിയാകില്ലെന്നും അമേരിക്ക പ്രതികരിച്ചു.

ഇന്നലെയും മൂന്ന ഹൂതി കേ​ന്ദ്രങ്ങളിൽ വ്യോമാക്രമണം നടന്നു. കപ്പലുകൾക്ക്​ നേരെയുള്ള ആക്രമണത്തിന്​ തടയിടുകയെന്ന ലക്ഷ്യത്തോടെയാണ്​ ഹൂതി കേന്ദ്രങ്ങളിലെ വ്യോമാക്രമണമെന്നും വൈറ്റ്​ഹൗസ്​. ബന്ദികളുടെ മോചന നീക്കത്തിൽ നെതന്യാഹുവി​െൻറ തണുത്ത നിലപാടിനെ കുറ്റപ്പെടുത്തി ബന്ദികളുടെ ബന്​ധുക്കൾ തെൽഅവീവിൽ റാലി നടത്തി.

നെതന്യാഹുവിനെ പുറന്തള്ളാതെ യുദ്ധത്തിൽ വിജയിക്കാനാവില്ലെന്ന്​ ചൂണ്ടിക്കാട്ടി മന്ത്രിസഭാംഗം ബെൻ ഗവിർ രംഗത്തു വന്നു. ഹമാസിനും ഇസ്​ലാമിക്​ ജിഹാദിനും എതിരെ ഉപരോധ നടപടി സ്വീകരിച്ച്​ യൂറോപ്യൻ കൗൺസിൽ. സംഘടനകളുടെ 6 നേതാക്കൾക്കാണ്​ യൂറോപ്യൻ രാജ്യങ്ങളിലേക്ക്​ യാത്രാവിലക്ക്​. സംഘടനകളുടെ സാമ്പത്തിക സ്രോതസുകളിലേക്കും ഉപരോധം നീളും. ഇ സയണിസ്​റ്റ്​ ഭ്രമത്തി​െൻറ സ്വാഭാവിക നടപടി മാത്രമാണിതെന്ന്​ ഹമാസും ഇസ്​ലാമിക്​ ജിഹാദും കുറ്റപ്പെടുത്തി

സം​ഘ​ർ​ഷംരൂ​ക്ഷ​മാ​യ ഗ​സ്സ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 142 പേ​ർ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു. 278 പേ​ർ​ക്ക്പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഗ​സ്സ സി​റ്റി​യി​ലെ അ​ൽ ഷി​ഫഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​ത്തെപാ​ർ​പ്പി​ടസ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യവ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 12 പേ​രും ഖാ​ൻ യൂ​നി​സി​ൽ 10 പേ​രും കൊ​ല്ല​പ്പെ​ട്ടു.

29 മൃ​ത​ദേ​ഹ​ങ്ങ​ൾദേ​ർ എ​ൽബ​ലാ​ഹി​ലെഅ​ൽ അ​ഖ്സആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഗ​സ്സ​യി​ൽ ഇ​തു​വ​രെ 24,762 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 62,108 പേ​ർ​ക്ക്പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റസൈ​നി​ക​ൻമ​രി​ച്ച​താ​യി ഇ​സ്രാ​യേ​ൽ അ​റി​യി​ച്ചു. മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേറ്റു. ക​ര​യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ 191 ഇ​സ്രാ​യേ​ൽ സൈ​നി​ക​ർകൊ​ല്ല​പ്പെ​ട്ട​ു.. ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​വ​രോട് ​മോ​ശ​മാ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ന്ന് യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ പ്ര​തി​നി​ധികു​റ്റ​പ്പെ​ടു​ത്തി.

TAGS :

Next Story