Quantcast

ലോകത്താകെ 73,300 ഇനം മരങ്ങൾ, കണ്ടെത്താനുള്ളത് 9000; പുതിയ റിപ്പോർട്ട്

അത്യപൂര്‍വമായ ഇനങ്ങള്‍ കണ്ടെത്തുന്നതിന് മുമ്പ് അവ വംശനാശത്തിന് ഇരയാകുമോ എന്ന ആശങ്കയിലാണ് ഗവേഷകര്‍

MediaOne Logo

Web Desk

  • Updated:

    2022-02-02 10:05:35.0

Published:

2 Feb 2022 9:55 AM GMT

ലോകത്താകെ 73,300 ഇനം മരങ്ങൾ, കണ്ടെത്താനുള്ളത് 9000; പുതിയ റിപ്പോർട്ട്
X

ലോകത്താകമാനം 73,300 ഇനം മരങ്ങളുള്ളതായി ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ഇവയില്‍ 9,000 ഓളം മരങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ജൈവവൈവിദ്യങ്ങളാല്‍ സമ്പന്നമായ ആമസോണ്‍ മഴക്കാടുകളിലും ആന്‍ഡിയന്‍ വനങ്ങളുടെ ആവാസകേന്ദ്രമായ തെക്കേ അമേരിക്കയിലും ഏകദേശം 43 ശതമാനത്തിലധികം ഇനങ്ങള്‍ ഉണ്ടെന്നാണ് കണക്കുകൂട്ടല്‍. അതായത് ഏകദേശം 8,200 തരം മരങ്ങള്‍.

പെറുവിലെ മങ്കി പസില്‍ ട്രീ മുതല്‍ ഓസ്ട്രേലിയയിലെ ടാസ്മാനിയന്‍ നീല ഗം വരെ, മഡഗാസ്‌കറിലെ ബയോബാബുകള്‍ മുതല്‍ കാലിഫോര്‍ണിയയിലെ ഭീമന്‍ സെക്വോയകള്‍ വരെ ഇതില്‍ പെടുന്നു. മരങ്ങളില്‍ ഏറിയ പങ്കും തെക്കേ അമേരിക്കയിലാണ് വളരുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

ഇനിയും കണ്ടെത്താനുള്ള മരങ്ങളില്‍ മൂന്നിലൊന്നും അത്യപൂര്‍വങ്ങളാണ്. ഒരു പക്ഷെ മനുഷ്യഇടപെടലുകള്‍ മൂലം ഭൂമുഖത്ത് നിന്ന് അവ അപ്രത്യക്ഷമായിട്ടുണ്ടാവാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. മരങ്ങളും വനങ്ങളും കേവലം ഓക്സിജന്‍ ഉത്പാദകര്‍ മാത്രമല്ലെന്നും മരങ്ങളും കാടുകളും ഇല്ലെങ്കില്‍, ശുദ്ധജലം, സുരക്ഷിതമായ പര്‍വതങ്ങള്‍, മൃഗങ്ങള്‍, മറ്റ് സസ്യങ്ങള്‍, ഭൗമ ആവാസവ്യവസ്ഥകള്‍, ശുദ്ധവായു തുടങ്ങിയവ ഉണ്ടാകില്ലെന്നും ഇറ്റലിയിലെ ബൊലോഗ്ന സര്‍വകലാശാലയിലെ പ്രൊഫസര്‍ റോബര്‍ട്ടോ കാസോള ഗാട്ടി പറഞ്ഞു.

'തീര്‍ച്ചയായും, നമ്മുടെ സമൂഹം പലപ്പോഴും വനങ്ങളെ വെറും മരക്കഷ്ണങ്ങളായും മരങ്ങള്‍ പ്രകൃതി വിഭവങ്ങളായും കണക്കാക്കുന്നു, തടി, കടലാസ്, പള്‍പ്പ് എന്നിവയുടെ ഉല്‍പാദനത്തിന് പിന്നില്‍ സാമ്പത്തിക - പ്രധാന്യമാണെങ്കില്‍ പോലും - പരിസ്ഥിതിയില്‍ മനുഷ്യരാശിക്കുള്ള പങ്കിനെ നമ്മള് അവഗണിക്കുന്നു' ഗാട്ടി കൂട്ടിച്ചേര്‍ത്തു.

തെക്കേ അമേരിക്കയില്‍ അറിയപ്പെടുന്ന 27,000 ഇനങ്ങളും അറിയപ്പെടാത്ത 4,000 ഇനങ്ങളും തിരിച്ചറിയാനുണ്ടെന്ന് ശാസ്തരജ്ഞര്‍ പറയുന്നു. യുറേഷ്യയില്‍ അറിയപ്പെടുന്ന 14,000 ഇനങ്ങളും അറിയപ്പെടുന്ന 2,000 ഇനങ്ങളുമുണ്ട്. തെക്കേ അമേരിക്ക, മധ്യ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിലും ഉപ ഉഷ്ണമേഖലാ പ്രദേശങ്ങളിലും വൃക്ഷങ്ങളുടെ കൂടുതല്‍ ഇനങ്ങള്‍ കണ്ടെത്തിയതായാണ് റിപ്പോർട്ട്.

നേരത്തെയുള്ള കണക്കിനേക്കാള്‍ 14 ശതമാനം മരങ്ങള്‍ ഭൂമിയില്‍ കൂടുതലുണ്ടെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. ഇനിയും കണ്ടെത്താനുള്ള മരങ്ങളിൽ മൂന്നിലൊന്നും അത്യപൂര്‍വങ്ങളാണ്. 90 ല്‍ അധികം രാജ്യങ്ങളിലെ മരങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കപ്പെട്ടു. അത്യപൂര്‍വമായ ഇനങ്ങള്‍ കണ്ടെത്തുന്നതിന് മുമ്പ് ഇവ വംശനാശത്തിന് ഇരയാകുമോ എന്ന ആശങ്കയിലാണ് ഗവേഷകര്‍.


TAGS :

Next Story