Quantcast

ചിരിച്ചുകൊണ്ടുള്ള ആ പോസ് ഹാക്കർമാർക്കുള്ള ക്ഷണക്കത്തോ? ഫോട്ടോ എടുക്കുമ്പോൾ വിരലുകൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; എഐ കാലത്തെ പുതിയ ഭീഷണി ഇങ്ങനെ...

വിരലടയാളം ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യുന്നതും ബാങ്കിങ് ഇടപാടുകൾ നടത്തുന്നതും സാധാരണമായ ഇക്കാലത്ത്, ഇത്തരം ആക്ഷനുകൾ വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും അതീവസുരക്ഷ അർഹിക്കുന്ന വ്യക്തിഗത വിവരങ്ങൾ ചോരുന്നതിനും ഇടയായേക്കും.​

MediaOne Logo
ചിരിച്ചുകൊണ്ടുള്ള ആ പോസ് ഹാക്കർമാർക്കുള്ള ക്ഷണക്കത്തോ? ഫോട്ടോ എടുക്കുമ്പോൾ വിരലുകൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും; എഐ കാലത്തെ പുതിയ ഭീഷണി ഇങ്ങനെ...
X

സൗൾ: ഗ്രൂപ്പ് ഫോട്ടോകളിലും സെൽഫികളിലും വിരലുകളുപയോഗിച്ച് നാം സ്ഥിരമായി കാണിക്കാറുള്ള 'വി' (V) അടയാളം ഉൾപ്പെടെയുള്ള പോസുകൾ വിരലടയാളം മോഷ്‌ടിക്കപ്പെടാൻ കാരണമായേക്കാമെന്ന് എഐ വിദഗ്ധരുടെ മുന്നറിയിപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഫോട്ടോകളിൽ നിന്ന് വിരലടയാളം ചോർത്തുന്നത് എളുപ്പമായി മാറിയിരിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ മാധ്യമമായ കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.

​ഫോട്ടോകളിൽ കാണുന്ന വിരലുകളുടെ ചിത്രം എഐ ടൂളുകൾ ഉപയോഗിച്ച് വിശകലനം ചെയ്ത് വിരലടയാളം കൃത്യമായി വേർതിരിച്ചെടുക്കാൻ സാധിക്കുമെന്ന് ചൈനീസ് സുരക്ഷാ വിദഗ്ധനായ ലി ചാങ് അടുത്തിടെ ഒരു ചർച്ചാ പരിപാടിയിൽ വ്യക്തമാക്കി. 'ക്യാമറയിൽ നിന്ന് 1.5 മീറ്റർ പരിധിയിൽ നിൽക്കുന്ന ഒരാൾ തന്റെ വിരലുകൾ ക്യാമറയ്ക്ക് അഭിമുഖമായി കാണിച്ചാൽ, വിരലടയാളം വളരെ വ്യക്തമായി ചോർത്താൻ സാധിക്കും. 1.5 മുതൽ 3 മീറ്റർ വരെ അകലമാണെങ്കിൽ ഏകദേശം പകുതിയോളം വിവരങ്ങൾ ശേഖരിക്കാൻ ഹാക്കർക്ക് എളുപ്പത്തിൽ സാധിക്കും. എല്ലാ വിഭാഗമാളുകളും അതീവ ജാഗ്രതയോടെ തിരിച്ചറിയേണ്ട തട്ടിപ്പുരീതിയാണിത്.' അദ്ദേഹം മുന്നറിയിപ്പ് നൽകി.

​ദക്ഷിണ കൊറിയയിൽ പ്രചാരത്തിലുള്ള 'ഫിംഗർ ഹാർട്ട്', കവിളിൽ കൈവെച്ചുള്ള പകുതി ഹൃദയ ചിഹ്നം, താടിക്ക് താഴെ പൂവ് വിരിയുന്ന രീതിയിലുള്ള കൈ പോസുകൾ എന്നിവയെല്ലാം സുരക്ഷാ ഭീഷണി ഉയർത്തുന്നവയാണെന്നാണ് ലി ചാങ്ങിന്‍റെ അഭിപ്രായം. വിരലടയാളം ഉപയോഗിച്ച് ഫോൺ അൺലോക്ക് ചെയ്യുന്നതും ബാങ്കിങ് ഇടപാടുകൾ നടത്തുന്നതും സാധാരണമായ ഇക്കാലത്ത്, ഇത്തരം ആക്ഷനുകൾ വലിയ സാമ്പത്തിക തട്ടിപ്പുകൾക്കും അതീവസുരക്ഷ അർഹിക്കുന്ന വ്യക്തിഗത വിവരങ്ങൾ ചോരുന്നതിനും ഇടയായേക്കും.​ഫോട്ടോകൾ എടുക്കുമ്പോൾ വിരലുകൾ ക്യാമറയ്ക്ക് നേരെ പിടിക്കാതിരിക്കാനും, വളരെ അടുത്തുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

TAGS :

Next Story