Quantcast

നടന്നത് ഈ വർഷത്തെ 254ാം വെടിവെയ്പ്പ്; അമേരിക്കയിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

23 കാരൻ നാലു സഹപ്രവർത്തകരെ വെടിവെക്കുകയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-10 09:00:20.0

Published:

10 Jun 2022 12:36 PM IST

നടന്നത് ഈ വർഷത്തെ 254ാം വെടിവെയ്പ്പ്; അമേരിക്കയിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
X

അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. സ്മിത്ത്സ്ബർഗിലെ മേരിലാൻഡിൽ നടന്ന സംഭവത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രാജ്യത്ത് ഈ വർഷത്തെ 254ാം വെടിവെയ്പ്പാണ് നടന്നിരിക്കുന്നത്. ഉത്തര മേരിലാൻഡിലുള്ള നിർമാണ കമ്പനിയായ 'സോളുമ്പിയ മെഷീൻ ഫാക്ടറി'യിലാണ് വെടിവെയ്പ്പുണ്ടായത്. 23 കാരൻ നാലു സഹപ്രവർത്തകരെ വെടിവെക്കുകയായിരുന്നു. ഒരു സൈനികനും പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി മേരിലാൻഡ് സ്റ്റേറ്റ് പൊലീസിലെ ലെഫ്റ്റനന്റ് കേണൽ ബിൽ ഡോഫ്‌ലെമിയർ പറഞ്ഞു.

രാജ്യത്ത് നിരന്തരം നടക്കുന്ന വെടിവെയ്പ്പുകൾക്കെതിരെ ജനരോഷം ഉയർന്നിരിക്കുകയാണ്. തോക്ക് നിയന്ത്രണം ലക്ഷ്യമിട്ടുള്ള നിരവധി ബില്ലുകൾ യുഎസ് ജനപ്രതിനിധി സഭ പാസാക്കിയിട്ടുണ്ട്. എന്നാൽ അവ സെനറ്റിൽ പാസാകാനുള്ള സാധ്യത കുറവാണ്. മേരിലാൻഡിലെ അക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. വെടിവെയ്പ്പ് നടന്ന പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചിരിക്കുകയാണ്. ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മേരിലാൻഡ് പൊലീസ് അറിയിച്ചു.





Three people killed in an incident in Maryland, Smithsburg, USA

TAGS :

Next Story