ഹിജാബിന് തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താമെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതി

എന്നാല്‍, രാഷ്ട്രീയ, മതചിഹ്നങ്ങള്‍ക്കു തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കൃത്യമായി വ്യക്തമാക്കണമെന്ന് ഉത്തരവിലുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-07-15 12:59:20.0

Published:

15 July 2021 12:59 PM GMT

ഹിജാബിന് തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താമെന്ന് യൂറോപ്യന്‍ യൂണിയന്‍ കോടതി
X

ഹിജാബിന് തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്താന്‍ തൊഴില്‍ദാതാവിനു അധികാരമുണ്ടെന്നു യൂറോപ്യന്‍ യൂണിയന്‍ ട്രിബ്യൂണലിന്റെ ഉത്തരവ്. എന്നാല്‍, രാഷ്ട്രീയ, മതചിഹ്നങ്ങള്‍ക്കു തൊഴിലിടങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയത് എന്തുകൊണ്ടാണെന്ന് കൃത്യമായി വ്യക്തമാക്കണമെന്ന് ഉത്തരവിലുണ്ട്. തൊഴിലാളിയുടെ അവകാശങ്ങളും താത്പര്യങ്ങളും പരിഗണിച്ചുവേണം വിലക്കേര്‍പ്പെടുത്താന്‍. മതസ്വാതന്ത്ര്യം സംബന്ധിച്ച് രാജ്യത്തെ നിയമങ്ങളും കണക്കിലെടുക്കണം- ഉത്തരവില്‍ പറയുന്നു. ജര്‍മനിയിലെ രണ്ടു മുസ്‍ലിം സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തങ്ങളുടെ തൊഴില്‍സ്ഥാപനത്തില്‍ ഇവര്‍ ശിരോവസ്ത്രം ധരിച്ചെത്തിയതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം. ജര്‍മന്‍ കോടതിയാണ് കേസ് ആദ്യം പരിഗണിച്ചതെങ്കിലും പിന്നീട് ഇ.യു. ട്രിബ്യൂണലിലേക്ക് മാറ്റുകയായിരുന്നു.

2017 ലെ ഒരു വിധിന്യായത്തിൽ, ചില നിബന്ധനകൾക്ക് വിധേയമായി കമ്പനികൾക്ക് ഇസ്ലാമിക ശിരോവസ്ത്രങ്ങളും മറ്റ് മതചിഹ്നങ്ങളും ധരിക്കുന്നത് വിലക്കാമെന്ന് ലക്സംബർഗിലെ യൂറോപ്യൻ യൂണിയൻ കോടതി പറഞ്ഞിരുന്നു. അക്കാലത്ത് ഇത് വിശ്വാസവിഭാഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

TAGS :

Next Story