Quantcast

ഗ്രീൻലാൻഡിന് മേലുള്ള യുഎസ് നിയന്ത്രണത്തെ എതിർത്തു; എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് തീരുവ പ്രഖ്യാപിച്ച് ട്രംപ്

യൂറോപ്യൻ, നാറ്റോ സഖ്യകക്ഷികളായ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യുണൈറ്റഡ് കിംഗ്ഡം, നെതർലാൻഡ്‌സ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾക്കെതിരെ 10% ശതമാനം തീരുവയാണ് ഏർപ്പെടുത്തുന്നത്

MediaOne Logo

ആത്തിക്ക് ഹനീഫ്

  • Updated:

    2026-01-18 02:51:56.0

Published:

18 Jan 2026 8:18 AM IST

ഗ്രീൻലാൻഡിന് മേലുള്ള യുഎസ് നിയന്ത്രണത്തെ എതിർത്തു; എട്ട് യൂറോപ്യൻ രാജ്യങ്ങൾക്ക് തീരുവ പ്രഖ്യാപിച്ച് ട്രംപ്
X

വാഷിംഗ്‌ടൺ: ലോക രാജ്യങ്ങൾക്ക് മേലുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ചുമത്തൽ തുടരുന്നു. ഗ്രീൻലാൻഡിനു മേലുള്ള യുഎസ് നിയന്ത്രണത്തെ എതിർത്തതിന് എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കാണ് പുതിയതായി തീരുവ ചുമത്തുന്നത്. യൂറോപ്യൻ, നാറ്റോ സഖ്യകക്ഷികളായ ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യുണൈറ്റഡ് കിംഗ്ഡം, നെതർലാൻഡ്‌സ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങൾക്കെതിരെ 10% ശതമാനം തീരുവ ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരും. 2026 ജൂൺ മുതൽ നിരക്ക് 25% ആയി ഉയർത്തുകയും ചെയ്യും.

ട്രംപിന്റെ ഭീഷണികൾ കണക്കിലെടുത്ത് ഡെൻമാർക്കിന്റെ അഭ്യർത്ഥനപ്രകാരം പ്രസ്തുത രാജ്യങ്ങൾ ഗ്രീൻലാൻഡിലേക്ക് സൈനികരെ അയച്ചിരുന്നു. ഗ്രീൻലാൻഡിലെ യൂറോപ്യൻ സേനയെ കര, വ്യോമ, കടൽ ശക്തികൾ ഉപയോഗിച്ച് ശക്തിപ്പെടുത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രഖ്യാപിച്ചിരുന്നു. ഗ്രീൻലാൻഡിന്റെ പ്രതിരോധത്തിൽ നാറ്റോയും യൂറോപ്പും ഒറ്റക്കെട്ടാണെന്ന് ട്രംപിനെ കാണിക്കാനുള്ള ശ്രമമായാണ് യൂറോപ്യൻ രാജ്യങ്ങൾ ഈ നീക്കത്തെ വിശദീകരിച്ചത്.

ധാതു സമ്പന്നമായ ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡ് നാറ്റോ അംഗമായ ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമാണ്. ഭൂപ്രകൃതിയനുസരിച്ചും ജീവിതരീതിയനുസരിച്ചും ആർട്ടിക്ക് ദ്വീപ് രാജ്യവും, ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ ഭാഗവും ആണെങ്കിലും ചരിത്രപമായും രാഷ്ട്രീയമായും ഈ രാജ്യം യൂറോപ്പിനോട് പ്രതേകിച്ച് ഐസ്‌ലാൻഡ്, നോർവെ, ഡെന്മാർക്ക് എന്നീ രാജ്യങ്ങളോട് ബന്ധപ്പെട്ടുകിടക്കുന്നു.

TAGS :

Next Story