Quantcast

യൂറോപ്യന്‍ യൂണിയന് 25 ശതമാനം തീരുവ ചുമത്തി ട്രംപ്

2025 ജൂലൈയില്‍ ട്രംപും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും ഒരു പുതിയ വ്യാപാര കരാറില്‍ ഒപ്പുവെച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം

MediaOne Logo

Web Desk

  • Updated:

    2026-05-02 03:10:11.0

Published:

2 May 2026 8:27 AM IST

യൂറോപ്യന്‍ യൂണിയന് 25 ശതമാനം തീരുവ ചുമത്തി ട്രംപ്
X

വാഷിങ്ടണ്‍: വ്യാപാരകരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് യൂറോപ്യന്‍ യൂണിയനുമേല്‍ അധിക തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാറുകള്‍ക്കും ട്രക്കുകള്‍ക്കും 25 ശതമാനം തീരുവയാണ് യുഎസ് പ്രസിഡന്റ് ചുമത്തിയത്. യൂറോപ്യന്‍ യുണിയന്‍ന അംഗീകരിച്ച വ്യാപാര കരാറിലെ വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചാണ് യുഎസ് പ്രസിഡന്റിന്റെ നടപടിയുണ്ടായത്.

യൂറോപ്യന്‍ യുണിയന്‍ നമ്മുടെ വ്യാപാര കരാര്‍ അംഗീകരിക്കുന്നില്ല. അതിനാല്‍ അടുത്തയാഴ്ചമുതല്‍ അവിടെ നിന്നും അമേരിക്കയിലേക്ക് വരുന്ന ട്രക്കുകള്‍ക്കും കാറുകള്‍ക്കും 25 ശതമാനം തീരുവ ചുമത്തുകയാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

ട്രക്കുകളും കാറുകളും യുഎസിലെ പ്ലാന്റുകളില്‍ നിര്‍മിക്കണമെന്ന വ്യവസ്ഥപാലിച്ചില്ലെന്ന് ആരോപിച്ചാണ് നടപടിയെടുക്കുന്നതെന്ന സൂചനയും ട്രംപ് നല്‍കിയിട്ടുണ്ട്.

യുഎസില്‍ അവര്‍ ട്രക്കുകകളും കാറും നിര്‍മിക്കുകയാണെങ്കില്‍ താരിഫ് ഉണ്ടാവില്ല. പലരും അത്തരത്തില്‍ ട്രക്ക് നിര്‍മാണ പ്ലാന്റുകള്‍ യു.എസില്‍ ആരംഭിക്കുന്നുണ്ട്. അവര്‍ക്ക് പൂജ്യം തീരുവയാണ് നിലവിലുള്ളതെന്നും ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. പല കമ്പനികളും 100 ബില്യണ്‍ ഡോളര്‍ വരെ യുഎസില്‍ ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

2025 ജൂലൈയില്‍ ട്രംപും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും ഒരു പുതിയ വ്യാപാര കരാറില്‍ ഒപ്പുവെച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ നീക്കം. കരാര്‍ പ്രകാരം ഓട്ടോമൊബൈലുകളും ഓട്ടോ പാര്‍ട്സും ഉള്‍പ്പെടെ മിക്ക സാധനങ്ങള്‍ക്കും 15 ശതമാനം താരിഫാണ് ഏര്‍പ്പെടുത്തിയിരുന്നത്.

TAGS :

Next Story