Quantcast

തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് പോണ്‍ താരത്തിന് പണം നൽകി; ട്രംപിനെതിരെ കുറ്റം ചുമത്തി, അറസ്റ്റിന് സാധ്യത

കുറ്റം നിഷേധിച്ച ട്രംപ് നടപടി നിയമപരമായി നേരിടുമെന്നും അറിയിച്ചു

MediaOne Logo

Web Desk

  • Published:

    31 March 2023 7:55 AM IST

donald trump
X

ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് പോണ്‍ താരത്തിന് പണം നൽകിയെന്ന കേസിൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിനെതിരെ ന്യൂയോർക്ക് ഗ്രാൻഡ് ജ്യൂറി കുറ്റം ചുമത്തി . പോൺ സ്റ്റാറുമായുള്ള ബന്ധം പുറത്തു പറയാതിരിക്കാൻ പണം നൽകിയെന്നാണ് ആരോപണം. 2016ലെ തെരഞ്ഞെടുപ്പ് കാലത്താണ് നടിക്ക് പണം നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്ന് 130,000 ഡോളർ നൽകിയെന്നാണ് കേസ്. കുറ്റം നിഷേധിച്ച ട്രംപ് നടപടി നിയമപരമായി നേരിടുമെന്നും അറിയിച്ചു.



രാഷ്ട്രീയ പക പോക്കലാണെന്ന് ട്രംപ് ആരോപിച്ചു. പോൺ താരം സ്‌റ്റോമി ഡാനിയൽസിന് 2016-ലെ തെരഞ്ഞെടുപ്പിന് മുൻപ് ട്രംപ് 1,30,000 ഡോളർ നൽകിയെന്നാണ് കേസ്. ട്രംപുമായുള്ള ബന്ധം രഹസ്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നൽകിയതെന്നായിരുന്നു ആരോപണം.എന്നാൽ തെരഞ്ഞെടുപ്പ് ഫണ്ടിൽ നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അതുവഴി സാമ്പത്തിക ക്രമക്കേട് നടത്തിയെന്നുമാണ് പ്രധാന ആരോപണം.



TAGS :

Next Story