'ഗ്രീന്‍ലന്‍ഡില്‍ യുഎസ് പതാക': പുതിയ ഭൂപടവുമായി ട്രംപ്
നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യകക്ഷികളെ പരിഹസിക്കുന്ന ചിത്രമാണ് ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്.

- Published:
20 Jan 2026 5:47 PM IST

വാഷിങ്ടണ്‍: കാനഡയും വെനസ്വേലയും ഗ്രീന്‍ലന്‍ഡും യുഎസിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യകക്ഷികളെ പരിഹസിക്കുന്ന ചിത്രമാണ് ട്രംപ്, ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, യൂറോപ്യന്‍ കമ്മിഷന്‍ അധ്യക്ഷ ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ തുടങ്ങിയവര്‍ ഓവല്‍ ഓഫീസില്‍ ഇരിക്കുന്നതായും കാണാം. എഐ ചിത്രമാണിത്. ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കുമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണിത്.
മറ്റൊരു പോസ്റ്റില്‍ ഗ്രീന്‍ലാന്‍ഡില്‍ യുഎസ് പതാകയുമേന്തി നില്‍ക്കുന്ന ചിത്രവും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ജെഡി വാന്‍സ്, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവരോടൊപ്പമാണ് ട്രംപ് നില്‍ക്കുന്നത്. സമീപത്തെ ഒരു ബോർഡിൽ എഴുതിയിരുന്നതിങ്ങനെ- ഗ്രീൻലാൻഡ്, യുഎസ് ടെറിട്ടറി, est. 2026.
ചൈനയുടെയും റഷ്യയുടെയും ഭീഷണികള്‍ ചൂണ്ടിക്കാട്ടിയാണ് ഗ്രീൻലൻഡ് സ്വന്തമാക്കാൻ യുഎസ് ശ്രമം നടത്തുന്നത്. ഡെൻമാർക്കിന് പ്രതിരോധ ശേഷിയില്ലെന്നും ട്രംപ് അവകാശപ്പെടുന്നു.
'നമുക്ക് അത് ലഭിക്കണം, അതിനായി ചിലത് ചെയ്യാനുണ്ട്'- ഗ്രീൻലാൻഡിനെ പരാമർശിച്ചുകൊണ്ട് ട്രംപ് അടുത്തിടെ മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെയാണ്. അതേസമയം ഗ്രീൻലാൻഡിലെ പ്രധാന സൈനിക താവളത്തിലേക്ക് യുദ്ധ വിമാനങ്ങൾ വിന്യസിക്കാൻ അമേരിക്ക തയ്യാറെടുക്കുന്നുവെന്ന് യുസ് സൈന്യം വ്യക്തമാക്കിയിരുന്നു. ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്കിടയിലാണ് യുദ്ധ വിമാനങ്ങൾ വിന്യസിക്കാനൊരുങ്ങുന്നത്.
ഗ്രീൻലാൻഡിലെ പിറ്റുഫിക് സ്‌പേസ് ബേസിൽ വിമാനങ്ങൾ ഉടൻ എത്തുമെന്നാണ് നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് വ്യക്തമാക്കുന്നത്
Adjust Story Font
16
