Quantcast

'11 രാജ്യങ്ങളുടെ സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിച്ചു'; അവകാശവാദവുമായി ട്രംപ്

റിപബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ബൈറോണ്‍ ഡൊണാള്‍ഡ്‌സിന്‍റെ സമൂഹമാധ്യമത്തിലെ കുറിപ്പ് പങ്കുവച്ചാണ് ട്രംപിന്‍റെ അവകാശവാദം

MediaOne Logo

Web Desk

  • Published:

    20 Sept 2025 8:09 AM IST

11 രാജ്യങ്ങളുടെ സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിച്ചു; അവകാശവാദവുമായി ട്രംപ്
X

വാഷിങ്ടൺ: പതിനൊന്ന് രാജ്യങ്ങളുടെ സംഘർഷങ്ങൾക്ക് മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. റിപബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ബൈറോണ്‍ ഡൊണാള്‍ഡ്‌സിന്‍റെ സമൂഹമാധ്യമത്തിലെ കുറിപ്പ് പങ്കുവച്ചാണ് ട്രംപിന്‍റെ അവകാശവാദം.

അര്‍മേനിയ-അസര്‍ബൈജാന്‍, കംബോഡിയ-തായ്‌ലന്‍ഡ്, ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോ-റുവാണ്ട, ഈജിപ്ത്-എത്യോപ്യ, ഇന്ത്യ-പാകിസ്താൻ, ഇസ്രയേല്‍-ബഹ്‌റൈന്‍, ഇസ്രയേല്‍-ഇറാന്‍, ഇസ്രയേല്‍-മൊറോക്കോ, ഇസ്രയേല്‍-സുഡാന്‍, ഇസ്രയേല്‍-യുഎഇ, സെര്‍ബിയ-കൊസോവോ ഉൾപ്പെടെയുള്ള സംഘര്‍ഷങ്ങളാണ് യുഎസ് മധ്യസ്ഥത വഹിച്ചുവെന്ന് അവകാശപ്പെട്ട് ബൈറോണ്‍ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

ഏഴ് രാജ്യാന്തര സംഘര്‍ഷങ്ങള്‍ക്ക് താന്‍ മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നായിരുന്നു ട്രംപ് നേരത്തെ അവകാശപ്പെട്ടിരുന്നത്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചത് തന്‍റെ ഇടപെടലിലൂടെ ആണെന്ന് ട്രംപ് പറഞ്ഞിരുന്നു. ട്രംപ് പല തവണ ഇക്കാര്യം പറഞ്ഞുവെങ്കിലും അപ്പോഴെല്ലാം അവകാശവാദത്തെ ഇന്ത്യ തള്ളിയിരുന്നു.

TAGS :

Next Story