'ഇതൊക്കെ ശ്രദ്ധിക്കേണ്ടെ': 400 വർഷം പഴക്കമുള്ള കണ്ണാടിയിൽ തട്ടിയതിന് ക്യാമറമാനെ ശാസിച്ച് ട്രംപ്
ആസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമൊത്ത് വാർത്താ സമ്മേളനം നടക്കുന്നതിനിടെയാണ് ക്യാമറ അബദ്ധത്തിൽ ഗ്ലാസിൽ തട്ടിയത്

Photo-Getty
വാഷിങ്ടണ്‍: വൈറ്റ് ഹൗസിൽ 400 വർഷം പഴക്കമുള്ള കണ്ണാടിയിൽ തട്ടിയതിന് ക്യാമറമാനെ ശാസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ആൻ്റണി അൽബനീസുമൊത്ത് വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെയാണ് ക്യാമറ അബദ്ധത്തില്‍ ഗ്ലാസില്‍ തട്ടിയത്.
ചെറിയൊരു ശബ്ദം ഉണ്ടാകുകയും ചെയ്തു. വാര്‍ത്താസമ്മേളനം നിര്‍ത്തിയാണ് ട്രംപ് അദ്ദേഹത്തെ ശാസിച്ചത്. 'നീ അത് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. അത് പൊട്ടിക്കാന്‍ നിനക്ക് അനുവാദമില്ല, ആ കണ്ണാടിക്ക് 400 വർഷം പഴക്കമുണ്ട്.' വാര്‍ത്താസമ്മേളനത്തിനിടെ ട്രംപ് പറഞ്ഞു. സംഭവം കൈവിട്ടെന്ന് തോന്നിയതോടെ ചെറിയൊരു തമാശയിലൂടെ രംഗം ശാന്തമാക്കുകയും ചെയ്തു.
''ഞാനാണ് നിലവറയില്‍ നിന്നത് ഇങ്ങോട്ട് മാറ്റിയത്. തുടര്‍ന്ന് ആദ്യം സംഭവിച്ചത് അതില്‍ ക്യാമറ തട്ടി എന്നതാണ്. വിശ്വസിക്കാന്‍ തോന്നുന്നില്ല അല്ലേ? പക്ഷേ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ ഇങ്ങനെയാണ്''- കാബിനറ്റ് മുറിയില്‍ ഇത് ചിരി പടര്‍ത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമെല്ലാം അവിടെയുണ്ടായിരുന്നു.
രണ്ടാമതും പ്രസിഡന്‍റായി അധികാരത്തിലെത്തിയതിന് ശേഷം വൈറ്റ് ഹൗസിന്റെ ചുവരുകളിൽ ട്രംപ് ചില മാറ്റങ്ങൾ വരുത്തിയിരുന്നു. ആഗസ്റ്റിൽ, മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഔദ്യോഗിക ഛായാചിത്രം ഗ്രാൻഡ് ഫോയറിൽ നിന്ന്(പ്രവേശന കവാടം) ഗ്രാൻഡ് സ്റ്റെയർകേസിലേക്ക് മാറ്റിയിരുന്നു. ഇത് വൈറ്റ് ഹൗസിന്റെ കീഴ്‌വഴക്കം ലംഘിക്കുന്നതായിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ഛായാചിത്രം പെട്ടെന്ന് കാണാന്‍ കഴിയുമായിരുന്നില്ല.
Watch Video
MIRROR MISHAP: President Trump scolds a reporter who accidentally bumps a 400-year-old mirror with a camera:
— Fox News (@FoxNews) October 20, 2025
TRUMP: "You’re not allowed to break that! That mirror is 400 years old…"
“I just moved it up here special from the vaults, and the first thing that happens is a camera… pic.twitter.com/8DcHvzseZh
Adjust Story Font
16

