Quantcast

സൈനിക നടപടിയേക്കാൾ ഇ​റാ​നു​മാ​യി ആ​ണ​വ കരാറിലെത്താനാണ് ശ്രമമെന്ന് ട്രംപ്

വൈറ്റ്​ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി മൂന്ന്​ മണിക്കൂർ നീണ്ട ചർച്ചയിലാണ് ട്രംപ്​ ഇക്കാര്യം അറിയിച്ചത്​.

MediaOne Logo
സൈനിക നടപടിയേക്കാൾ ഇ​റാ​നു​മാ​യി  ആ​ണ​വ കരാറിലെത്താനാണ് ശ്രമമെന്ന് ട്രംപ്
X

വാഷിങ്ടണ്‍: സൈനിക സമ്മർദത്തിനൊപ്പം ഇറാനുമായി നയതന്ത്ര ചർച്ചകളും തുടരുമെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപ്​. വൈറ്റ്​ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവുമായി മൂന്ന്​ മണിക്കൂർ നീണ്ട ചർച്ചയിലാണ് ട്രംപ്​ ഇക്കാര്യം അറിയിച്ചത്​.

സൈനിക നടപടിയേക്കാൾ ഇ​റാ​നു​മാ​യി ആ​ണ​വ ക​രാ​റി​ലെ​ത്താ​നാണ്​ താൻ ശ്രമിക്കുന്നതെന്ന്​ നെ​ത​ന്യാ​ഹുവിനെ ട്രംപ് അറിയിച്ചു. എന്നാൽ ഇറാനുമായി നയതന്ത്ര പ്രശ്നപരിഹാരം സാധ്യമല്ലെന്ന നിലപാടാണ്​ വൈറ്റ്​ ഹൗസിൽ നടന്ന മാരത്തോൺ ചർച്ചയിൽ നെതന്യാഹു വ്യക്തമാക്കിയത്​. ആണവ കരാർ നടപ്പായില്ലെങ്കിൽ ഇറാനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന്​ ട്രംപ്​ നെതന്യാഹുവിന്​ ഉറപ്പ്​ നൽകിയതായി യു.എസ്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്തു. ഇറാനുമായി കരാർ സാധ്യമായില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന്​ കാണേണ്ടി വരുമെന്ന്​ യുഎസ്​ പ്രസിഡന്‍റ്​ ട്രംപ്​ ട്രൂത്ത്​ സോഷ്യലിൽ കുറിച്ചു.

ട്രം​പ് അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തി 13 മാ​സം പി​ന്നി​ടു​ന്ന​തി​നി​ടെ ഇത്​ ഏ​ഴാം ​ത​വ​ണ​യാ​ണ് നെ​ത​ന്യാ​ഹുവു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന​ത്. പ​ശ്ചി​മേ​ഷ്യ​യി​ൽ ശ​ക്ത​മാ​യി തു​ട​രു​ന്ന സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഒ​മാ​നി​ൽ ഇ​റാ​നു​മാ​യി യുഎ​സ് ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഇ​റാ​ന് അ​ണു​വാ​യു​ധ​ങ്ങ​ൾ മാ​ത്ര​മ​ല്ല, മി​സൈ​ലു​ക​ളും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കഴിഞ്ഞ ദിവസം പ്ര​ഖ്യാ​പി​ച്ച ട്രം​പ്, ഒ​രു യു​ദ്ധ​ക്ക​പ്പ​ൽ​കൂ​ടി പ​ശ്ചി​മേ​ഷ്യ​യി​ലേ​ക്ക് അ​യ​ക്കു​ക​യാ​ണെ​ന്നും അ​റി​യി​ച്ചി​രുന്നു.

ഇറാന്‍റെ ആണവ പദ്ധതിക്ക്​ അന്ത്യം കുറിക്കുക, ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ൾ നിയന്ത്രിക്കുക, ഹ​മാ​സ്, ഹി​സ്ബു​ല്ല പോ​ലു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നൽകുന്ന പി​ന്തു​ണ​ വിലക്കുക എന്നീ ആ​വ​ശ്യ​ങ്ങ​ളാണ്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കയെ അറിയിച്ചത്​. ഇസ്രായേലി​ന്റെ സുരക്ഷാ ആവശ്യങ്ങൾ കൃത്യമായി ട്രംപിനു മുമ്പാകെ അവതരിപ്പിച്ചുവെന്ന്​ നെതന്യാഹുവിന്‍റെ ഓഫീസ്​ അറിയിച്ചു. അബ്രഹാം ലിങ്കണു പുറമെ മറ്റൊരു വിമാനവാഹിനി കപ്പൽ കൂടി ഗൾഫിലേക്ക്​ അയക്കാനുള്ള നടപടികളും പുരോഗമിക്കുന്നതായി പെന്‍റഗൺ വൃത്തങ്ങൾ അറിയിച്ചു. ഗസ്സയിലെ സ്ഥിതിഗതികളും കൂടിക്കാഴ്​ചയിൽ ചർച്ചയായി.

അതിനിടെ, സൈനിക നടപടിക്കൊരുങ്ങിയാൽ കനത്ത പ്രഹരം ഉറപ്പാണെന്ന്​ ഇറാൻ ദേശീയ സുരക്ഷാ മേധാവി യു.എസിന്​ താക്കീത്​ നൽകി.

TAGS :

Next Story