Quantcast

ഇറാനുമായി ആണവക്കരാറിന് തയ്യാർ; ഖമേനിക്ക് ട്രംപ് കത്തയച്ചതായി റിപ്പോർട്ട്

ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-03-08 03:22:22.0

Published:

8 March 2025 8:46 AM IST

ഇറാനുമായി ആണവക്കരാറിന് തയ്യാർ; ഖമേനിക്ക് ട്രംപ് കത്തയച്ചതായി റിപ്പോർട്ട്
X

വാഷിങ്ടണ്‍: ഇറാനുമായി ആണവക്കരാറിന് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കരാറില്‍ ചര്‍ച്ചയ്ക്ക് തയ്യറാണെന്ന് അറിയിച്ച് ഇറാന് കത്തെഴുതിയതായി ട്രംപ് അറിയിച്ചു. ഇറാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷയെന്ന് ഫോക്‌സ് ബിസിനസ് നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയ്ക്കാണ് ട്രംപ് കത്തയച്ചതെന്നാണ് വിവരം. എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് തയ്യാറായിട്ടില്ല. 'നിങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷ. കാരണം ഇത് ഇറാന് ഏറെ ഗുണം ചെയ്യും. അവര്‍ക്ക് ആ കത്ത് ആവശ്യമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്' എന്ന് ട്രംപ് പറഞ്ഞു.

2015ല്‍ ഇറാനും അമേരിക്കയുമുള്‍പ്പെടെയുള്ള ആറ് ലോകശക്തികള്‍ തമ്മില്‍ ആണവക്കരാറില്‍ ഒപ്പിട്ടിരുന്നു. ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോഴാണ് കരാര്‍ നിലവില്‍വന്നത്. എന്നാല്‍ 2018ല്‍ പ്രസിഡന്റായിരിക്കെ ട്രംപ് ഏകപക്ഷീയമായി കരാറിൽനിന്ന് പിന്മാറുകയായിരുന്നു.

TAGS :

Next Story