Quantcast

ഇറാനുമായി വാരാന്ത്യത്തില്‍ സമാധാനകരാറില്‍ ഒപ്പിടുമെന്ന് ട്രംപ്

ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ രൂപപ്പെട്ടതായി വെളിപ്പെടുത്തിയ ട്രംപ് കരാര്‍ ഒപ്പുവെക്കുന്നതോടെ ഹോര്‍മുസ് തുറക്കുമെന്നും അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2026-06-12 01:02:55

Published:

12 Jun 2026 6:31 AM IST

ഇറാനുമായി വാരാന്ത്യത്തില്‍ സമാധാനകരാറില്‍ ഒപ്പിടുമെന്ന് ട്രംപ്
X

വാഷിങ്ടണ്‍: ഇറാനുമായി വാരാന്ത്യത്തില്‍ സമാധാന കരാറില്‍ ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.യൂറോപ്പില്‍ സമാധാന കരാര്‍ ഒപ്പുവെക്കുമെന്നും ട്രംപ് പറഞ്ഞു. ഒപ്പ് വെക്കല്‍ ചടങ്ങില്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പങ്കെടുക്കുമെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഇറാനെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയതിന് പിന്നാലെ നാടകീയമായാണ് ട്രംപിന്റെ പിന്മാറ്റം.

ഇരുരാജ്യങ്ങളും തമ്മില്‍ ധാരണ രൂപപ്പെട്ടതായി വെളിപ്പെടുത്തിയ ട്രംപ് കരാര്‍ ഒപ്പുവെക്കുന്നതോടെ ഹോര്‍മുസ് തുറക്കുമെന്നും അറിയിച്ചു. കരട് ധാരണാപത്രത്തിലെ ഭൂരിഭാഗം കാര്യങ്ങളിലും സമവായത്തില്‍ എത്തിയെങ്കിലും അന്തിമ തീര്‍പ്പയില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായി പറഞ്ഞു.

ഖത്തര്‍ അമീര്‍ ഉള്‍പ്പെടെ വിവിധ ഗള്‍ഫ് നേതാക്കളുമായി ട്രംപ് ഫോണില്‍ സംസാരിച്ചു.കുവൈത്ത് എയര്‍പോര്‍ട്ടിന് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ റഡാര്‍ സംവിധാനത്തിന് തകരാര്‍ സംഭവിച്ചതായി വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്.

അതേസമയം ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ബന്ദര്‍ അബ്ബാസ്, ഖിഷം ദ്വീപ്, ജാസ്‌ക്, സിറിക് എന്നീ പ്രദേശങ്ങളിലും യുഎസ് ആക്രമണം നടത്തി. ഇതിന് മറുപടിയായി ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പടക്ക് നേരെയും ജോര്‍ദാനിലെ യുഎസ് വ്യോമകേന്ദ്രത്തിന് എതിരെയും ഐആര്‍ജിസി മിസൈല്‍ ആക്രമണം നടത്തിയിരുന്നു.പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തതോടെ ഹോര്‍മുസ് വഴിയുള്ള എണ്ണഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഇത് ഊര്‍ജമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയതായി ലോകബാങ്ക് ചൂണ്ടിക്കാട്ടി.

TAGS :

Next Story