Quantcast

‘ലോകാരോഗ്യ സംഘടനയിൽനിന്ന്​ പിൻമാറും’; നിർണായക ഉത്തരവുകളിൽ ഒപ്പുവച്ച്​ ട്രംപ്​

കാപിറ്റോൾ ഹിൽ ആക്രമണത്തിൽ ഉൾപ്പെ​ട്ട 1500 പേർക്ക് മാപ്പ് നൽകി

MediaOne Logo

Web Desk

  • Updated:

    2025-01-21 03:36:22.0

Published:

21 Jan 2025 8:29 AM IST

‘ലോകാരോഗ്യ സംഘടനയിൽനിന്ന്​ പിൻമാറും’; നിർണായക ഉത്തരവുകളിൽ ഒപ്പുവച്ച്​ ട്രംപ്​
X

വാഷിങ്​ടൺ: അമേരിക്കൻ ​പ്രസിഡൻറായി അധികാരമേറ്റതിന്​ പിന്നാലെ നിർണായക ഉത്തരുവകളിൽ ഒപ്പുവച്ച്​ ​പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​. മെക്‌സിക്കോ അതിർത്തിയിലെ അനധികൃത കുടിയേറ്റം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുകയും ക്രിമിനൽ സംഘങ്ങളെ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കുകയും ചെയ്തു. യുഎസിൽ ജനിച്ച ആർക്കും പൗരത്വം നൽകുന്ന ജന്മാവകാശ പൗരത്വം സംബന്ധിച്ച​ ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചു.

കാപിറ്റോൾ ഹിൽ ആക്രമണത്തിൽ ഉൾപ്പെ​ട്ട ഏകദേശം 1500 പേർക്ക് ട്രംപ് മാപ്പ് നൽകി. 2021-ലെ ആക്രമണവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉപേക്ഷിക്കാൻ അദ്ദേഹം നീതിന്യായ വകുപ്പിന് നിർദേശം നൽകി. തടവിലാക്കപ്പെട്ടവരിൽ ചിലർ തിങ്കളാഴ്ച രാത്രി മോചിതരാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ കാരണം ഞായറാഴ്ച യുഎസിൽ അടച്ചുപൂട്ടാനിരുന്ന വീഡിയോ ആപ്പായ ടിക്​ടോക്കി​െൻറ നിരോധനം ട്രംപ്​ വൈകിപ്പിച്ചിട്ടുണ്ട്​. 75 ദിവസത്തേക്ക് കേസിൽ നടപടിയെടുക്കരുതെന്ന് അദ്ദേഹം അറ്റോർണി ജനറലിനോട് ഉത്തരവിട്ടു.

ഊർജ്ജ അടിയന്തരാവസ്ഥാ പ്രഖ്യാപനമാണാണ്​ മറ്റൊന്ന്​. എണ്ണ ഖനനം ചെയ്യാനായി ആർട്ടിക് തുറക്കുമെന്നും ആഭ്യന്തര ഊർജ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോള ഉടമ്പടിയിൽനിന്ന് പിൻമാറിയും നിയന്ത്രണം കുറയ്ക്കുകയും ചെയ്തുകൊണ്ട് ഊർജ്ജ ഉൽപ്പാദനം പരമാവധിയാക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

സ്​ത്രീ, പുരുഷൻ എന്നീ രണ്ട് ലിംഗങ്ങളെ മാത്രമേ യുഎസ് സർക്കാർ അംഗീകരിക്കൂവെന്നും ട്രംപ് പറഞ്ഞു. ഇതിന്​ വിഭിന്നമായിക്കൊണ്ടുള്ള മുൻ പ്രസിഡൻറ്​​ ബൈഡ​െൻറ ഉത്തരവുകളും അദ്ദേഹം റദ്ദാക്കി.

ലോകാരോഗ്യ സംഘടനയിൽനിന്ന് പിന്മാറുന്നതാണ്​ മറ്റൊരു സുപ്രധാന ഉത്തരവ്​. കോവിഡിനെയും മറ്റു ആരോഗ്യ പ്രതിസന്ധികളെയും ആഗോള ആരോഗ്യ ഏജൻസി തെറ്റായി കൈകാര്യം ചെയ്തുവെന്ന് പറഞ്ഞുകൊണ്ട് ഈ നീക്കമെന്ന്​ ഉത്തരവിൽ പറയുന്നു.

പുതിയ വിദേശ വികസന സഹായങ്ങളും താൽക്കാലികമായി നിർത്താൻ തീരുമാനിച്ചു​. അവലോകനം ചെയ്​ത്​ തീർപ്പാക്കും വരെ പുതിയ വിദേശ വികസന സഹായങ്ങളും വിതരണങ്ങളും 90 ദിവസത്തേക്കാണ്​ നിർത്തിവച്ചത്​.

TAGS :

Next Story