സൈനിക നടപടിയോ, കരാറോ ; ട്രംപ് ഒന്ന് തെരഞ്ഞെടുക്കണം, മുന്നറിയിപ്പുമായി ഇറാന്‍
ഇറാന്‍ തുറമുഖങ്ങളില്‍ തുടരുന്ന ഉപരോധം അവസാനിപ്പിക്കാന്‍ യുഎസിന് മുന്നില്‍ അന്ത്യശാസനം വെച്ചിരുന്നു. ഇനി ട്രംപിന് മുന്നില്‍ രണ്ട് വഴികള്‍ മാത്രമാണ് ഉള്ളത്. ഒന്നുകില്‍ അസാധാരണമായ സൈനിക നടപടി അല്ലെങ്കില്‍ ഇറാനുമായുള്ള കരാര്‍

തെഹ്‌റാന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാന്‍. ഇസ്‌ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ഇന്റലിജന്‍സ് യൂണിറ്റാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. യുഎസിന് തീരുമാനമെടുക്കാനുള്ള അവസരം കുറഞ്ഞ് വരികയാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ തുറമുഖങ്ങളില്‍ തുടരുന്ന ഉപരോധം അവസാനിപ്പിക്കാന്‍ യുഎസിന് മുന്നില്‍ അന്ത്യശാസനം വെച്ചിരുന്നു. ഇനി ട്രംപിന് മുന്നില്‍ രണ്ട് വഴികള്‍ മാത്രമാണ് ഉള്ളത്. ഒന്നുകില്‍ അസാധാരണമായ സൈനിക നടപടി അല്ലെങ്കില്‍ ഇറാനുമായുള്ള കരാര്‍. രണ്ടിനായാലും യുഎസിനുള്ള സമയം കുറഞ്ഞുവരികയാണെന്നും ഇറാന്‍ വ്യക്തമാക്കി.
അതേസമയം, ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ മേല്‍നോട്ടം സംബന്ധിച്ച് കരട് നിയമ നിര്‍മാണത്തിന് ഒരുങ്ങി ഇറാന്‍ പാര്‍ലമെന്റ്. ഇസ്രയേല്‍ കപ്പലുകള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തുന്നതാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ. യുദ്ധത്തിന്റെ നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം അമേരിക്കയുടെ കപ്പലുകള്‍ക്ക് അനുമതി നല്‍കും. മറ്റു രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് ഇറാന്റെ അനുമതിയോടെ ഹോര്‍മുസ് കടക്കാം.
യുഎസുമായി ചര്‍ച്ചക്ക് പ്രേരിപ്പിക്കുന്നവര്‍ക്ക് ഇറാനെ ഇനിയും മനസിലായിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ആണവായുധ വ്യാപന നിരോധന ഉടമ്പടി (എന്‍പിടി) പാലിക്കാത്ത അമേരിക്കയുടേത് ഇരട്ടത്താപ്പാണ്. ഇറാന്റെ കാര്യത്തില്‍ അമിത വ്യഗ്രത പുലര്‍ത്തുന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന തണുത്ത നിലപാടിനെയും ഇറാന്‍ വിമര്‍ശിച്ചു.
അതേസമയം, മോശം പെരുമാറ്റം തുടര്‍ന്നാല്‍ ഇറാന് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും ഭീഷണിയുയര്‍ത്തി. ഇറാന്‍ കൈമാറിയ പതിനാലിന നിര്‍ദേശങ്ങള്‍ വിലയിരുത്തി വരികയാണ്. എന്നാല്‍, ഇതിന്റെ പുറത്ത് ഒരു കരാര്‍ രൂപപ്പെടുമെന്ന് കരുതുന്നില്ലെന്നും ട്രംപ് പറഞ്ഞു.
Adjust Story Font
16

