Quantcast

ട്വിറ്ററിനും ഫേസ്ബുക്കിനും 'പണികൊടുക്കാൻ' ട്രംപ്; പുതിയ സോഷ്യൽ മീഡിയ ആപ്പ് അടുത്ത മാസം

രൂപകൽപനയിൽ ട്വിറ്ററിന്റെ തനിപ്പകർപ്പാണ് ട്രൂത്ത് സോഷ്യലെന്നാണ് ആപ്പ് സ്റ്റോറിലെ സ്ക്രീന്‍ഷോട്ടുകളില്‍നിന്ന് വ്യക്തമാകുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-08 14:50:27.0

Published:

8 Jan 2022 2:48 PM GMT

ട്വിറ്ററിനും ഫേസ്ബുക്കിനും പണികൊടുക്കാൻ ട്രംപ്; പുതിയ സോഷ്യൽ മീഡിയ ആപ്പ് അടുത്ത മാസം
X

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സോഷ്യൽ മീഡിയ ആപ്പ് അടുത്ത മാസം പുറത്തിറങ്ങും. 'ട്രൂത്ത് സോഷ്യൽ' എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ഫെബ്രുവരി 21ന് ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലെത്തും.

ട്രംപിന്റെ മാധ്യമവിഭാഗമായ ട്രംപ് മീഡിയ ആൻഡ് ടെക്‌നോളജി ഗ്രൂപ്പ്(ടിഎംടിജി) ആണ് പുതിയ ആപ്പ് വികസിപ്പിച്ചത്. മുൻ യുഎസ് കോൺഗ്രസ് അംഗമായ ഡെവിൻ ന്യൂൺസ് ആണ് ടിഎംടിജിക്ക് നേതൃത്വം നൽകുന്നത്. രൂപകൽപനയിൽ ട്വിറ്ററിന്റെ തനിപ്പകർപ്പാണ് ട്രൂത്ത് സോഷ്യലെന്നാണ് ആപ്പ് സ്റ്റോറിലെ സ്ക്രീന്‍ഷോട്ടുകളില്‍നിന്ന് വ്യക്തമാകുന്നത്. ട്വിറ്ററിനെ അതേ രൂപഭാവങ്ങളുള്ള ആപ്പിൽ റീട്വീറ്റ്, റിപ്ലെ, ഷെയറിങ്, സേവിങ് ഓപ്ഷനുകളുമുണ്ട്. സത്യം പിന്തുടരുക(follow the truth) എന്നാണ് ആപ്പിന് ടാഗ്‌ലൈനായി ചേർത്തിരിക്കുന്നത്.

ട്രംപിന്റെ പ്രിയപ്പെട്ട മാധ്യമമായ ട്വിറ്ററിൽനിന്ന് കഴിഞ്ഞ വർഷം അദ്ദേഹത്തിന് വിലക്ക് നേരിട്ടിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിറകെ യുഎസ് കാപിറ്റോളിൽ നടന്ന അക്രമസംഭവങ്ങൾക്കു പിന്നാലെയായിരുന്നു ട്രംപിനെ ട്വിറ്റർ ബ്ലോക്ക് ചെയ്തത്. തുടർന്ന് അനുയായികളുമായുള്ള ആശയവിനിമയത്തിനായി സ്വന്തമായി പുതിയൊരു ബ്ലോഗ് ആരംഭിച്ചിരുന്നു. സ്വന്തം വെബ്‌സൈറ്റിന്റെ ഭാഗമായി തന്നെയായിരുന്നു ഇതും.

ബ്ലോഗില്‍ നിരന്തരം സന്ദേശങ്ങളുമായി തുടക്കത്തില്‍ ട്രംപ് സജീവമായിരുന്നെങ്കിലും ഇതിന് കാര്യമായ ഇളക്കമുണ്ടാക്കാനായിരുന്നില്ല. ഇതോടെ ബ്ലോഗ് പൂട്ടുകയും ചെയ്തു. അക്കൗണ്ട് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബറിൽ ട്വിറ്ററിനെതിരെ ട്രംപ് നിയമനടപടി സ്വീകരിച്ചിരുന്നു.

Summary: Former US President Donald Trump's new social media app, Truth Social, will launch on the iOS platform on February 21

TAGS :
Next Story