Quantcast

ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്; ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം ഇപ്പോഴും പരിഗണനയിലുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി

MediaOne Logo

Web Desk

  • Updated:

    2026-10-19 01:27:19

Published:

19 Oct 2026 6:51 AM IST

ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്; ഹോർമുസിൽ വീണ്ടും കപ്പലിന് നേരെ ആക്രമണം
X

വാഷിങ്ടൺ: ഇറാൻ തങ്ങളുടെ നിലപാടുകളിൽ ഉടൻ മാറ്റം വരുത്തിയില്ലെങ്കിൽ തുടർനടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയത്.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം ഇപ്പോഴും പരിഗണനയിലുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി വ്യക്തമാക്കി. മേഖലയിലെ സംഘർഷം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്കിലെ സാഹചര്യം അന്താരാഷ്ട്ര തലത്തിൽ ആശങ്കയുയർത്തുകയാണ്.

അതേസമയം, അമേരിക്കൻ ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ഇറാന്റെ എണ്ണ ഉൽപാദന ശേഷിയിൽ ഗണ്യമായ വർധനയുണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ട് ചെയ്തു.

അമേരിക്ക തെറ്റായ കണക്കുകൂട്ടലുകൾ നടത്തരുതെന്ന് ഇറാൻ പ്രതിരോധ മന്ത്രിയും മുന്നറിയിപ്പ് നൽകി. ഇറാനെതിരായ നീക്കങ്ങൾ നടത്തുമ്പോൾ അമേരിക്ക ജാഗ്രത പാലിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ ഇറാൻ നൽകുന്നത്.

അതിനിടെ, ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിന് നേരെ ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ആഗോള എണ്ണവിതരണത്തിൽ നിർണായക പങ്കുവഹിക്കുന്ന ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ സംഘർഷങ്ങൾ ആഗോള ഊർജവിപണിയിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

TAGS :

Next Story