Quantcast

മൊസാദിന് വേണ്ടി ചാരവൃത്തി; പതിനഞ്ച് പേർ തുർക്കിയിൽ അറസ്റ്റിൽ

MediaOne Logo

Web Desk

  • Updated:

    2021-10-22 14:06:49.0

Published:

22 Oct 2021 2:01 PM GMT

മൊസാദിന് വേണ്ടി ചാരവൃത്തി;  പതിനഞ്ച് പേർ തുർക്കിയിൽ അറസ്റ്റിൽ
X

ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി ആയ മൊസാദിന് വേണ്ടി ചാര വൃത്തി നടത്തിയ പതിനഞ്ച് പേർ തുർക്കിയിൽ പിടിയിൽ. കഴിഞ്ഞ മാസം മുതൽ കാണാതായ ഫലസ്തീൻ സ്വദേശികൾ ഉൾപ്പെടെയുള്ളവരെയാണ് തുർക്കിഷ് രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. മൂന്ന് പേരടങ്ങുന്ന സംഘങ്ങളായി പ്രവർത്തിച്ച പതിനഞ്ച് പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് തുർക്കിഷ് മാധ്യമമായ സബാഹ് റിപ്പോർട്ട് ചെയ്തു.

ചാരവൃത്തി, രാജ്യത്ത് താമസിക്കുന്ന ഫലസ്തീൻ പൗരന്മാരുടെ വിവരങ്ങൾ മൊസാദിന് കൈമാറി, തുടങ്ങിയ കുറ്റങ്ങൾ ചാർത്തിയാണ് അറസ്റ്റെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു. ഫലസ്തീൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ളവരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പെടുന്നു. തുർക്കിയിൽ കഴിഞ്ഞ മാസം കാണാതായ ആറ് ഫലസ്തീനികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

പ്രതിരോധ മേഖലയിൽ തൊഴിലെടുക്കാൻ സാധ്യതയുള്ള ഫലസ്തീൻ വിദ്യാർത്ഥികളെ കണ്ടെത്താനാണ് ഇവർ ചാരവൃത്തി നടത്തിയത്. തുർക്കി ഗവൺമെന്റ് ഫലസ്തീനികൾക്ക് വേണ്ടി കൊടുക്കുന്ന സഹായങ്ങൾ, ഫലസ്തീനികൾ എങ്ങനെയാണ് തുർക്കിഷ് സർവകലാശാലയിൽ പ്രവേശനം നേടുന്നത് തുടങ്ങിയ വിവരങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തോളം ഇവർ ചോർത്തിയത്. യൂറോപ്പിലെയും ആഫ്രിക്കയിലെയും വിവിധ നഗരങ്ങളിൽ വെച്ച് ഇവർ മൊസാദിന്റെ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയെന്ന് തുർക്കിഷ് രഹസ്യാന്വേഷണ ഏജൻസി വൃത്തങ്ങൾ പറഞ്ഞു.

TAGS :

Next Story