Quantcast

ഫ്ലോട്ടിലയ്ക്ക് നേരെയുണ്ടായ ആക്രമണം;ഗസ്സയിലെ വംശഹത്യ മറച്ചുപിടിക്കാനുള്ള ശ്രമമെന്ന് ഉർദു​ഗാൻ

വംശ​​ഹത്യയോടുള്ള ഇസ്രായേലിന്റെ തീവ്രമായ അനുരാ​ഗം ലോകത്തിന് കാണിച്ചുകൊടുക്കുന്നതിൽ ഫ്ലോട്ടില വിജയിച്ചിരിക്കുന്നുവെന്ന് ഉർദു​ഗാൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    3 Oct 2025 2:29 PM IST

ഫ്ലോട്ടിലയ്ക്ക് നേരെയുണ്ടായ ആക്രമണം;ഗസ്സയിലെ വംശഹത്യ മറച്ചുപിടിക്കാനുള്ള ശ്രമമെന്ന് ഉർദു​ഗാൻ
X

റജബ് ത്വയ്യിബ് ഉർദുഗാൻ  Photo|Special Arrangement

അങ്കാറ​: ഗസ്സയിലേക്ക് അവശ്യസാധനങ്ങളുമായി തിരിച്ച സുമൂദ് ഫ്ലോട്ടിലയ്ക്ക് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർ​​ദു​ഗാൻ. അന്താരാഷ്‌ട്ര ജലാശയത്തിൽ നിരപരാധികൾക്കെതിരായ ഇസ്രായേൽ നടപടി, ഗസ്സയിലെ വംശ​ഹത്യയെ മറച്ചുപിടിക്കാനുള്ള ഭ്രാന്തമായ ശ്രമമായിരുന്നുവെന്നും ഉർദു​ഗാൻ പറഞ്ഞു. ജസ്റ്റിസ് ആൻഡ് ഡെവലപ്‌മെന്റ് (എകെ) പാർട്ടി പ്രവിശ്യാ തലവന്മാരുടെ വ്യാഴാഴ്ച ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'വംശഹത്യയ്ക്കായി വെറിപിടിച്ചുനടക്കുന്ന നെതന്യാ​ഹു സർക്കാരിന് സമാധാനം സ്ഥാപിക്കാനുള്ള ചെറിയ അവസരങ്ങളോട് പോലും സഹിഷ്ണുതയില്ല. വംശ​​ഹത്യയോടുള്ള ഇസ്രായേലിന്റെ തീവ്രമായ അനുരാ​ഗം ലോകത്തിന് കാട്ടിക്കൊടുക്കുന്നതിൽ ഫ്ലോട്ടില വിജയിച്ചിരിക്കുന്നു.' ഉർദു​ഗാൻ പറഞ്ഞു.

'എന്തുതന്നെ സംഭവിച്ചാലും ഫലസ്തീനിലുള്ള ഞങ്ങളുടെ സഹോദരീ സഹോദരന്മാരെ ഞങ്ങൾ ഉപേക്ഷിക്കില്ല. വെടിനിർത്തൽ ഉറപ്പാക്കാനും സമാധാനം പുനസ്ഥാപിക്കാനും ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോ​ഗിച്ച് പ്രവർത്തിക്കും.' അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗസ്സ സിറ്റിയിലും മറ്റും ആക്രമണം വിപുലപ്പെടുത്തിയ ഇസ്രായേൽ ഇന്നലെ മാത്രം 48പേരെ കൊന്നൊടുക്കി. യുഎസ്​ പ്രസിഡൻറ്​ഡോണാൾഡ്​ ട്രംപ്​ മന്നോട്ടുവെച്ച ഇരുപതിന പദ്ധതിയിൽ ഹമാസ് ഇതുവരെ മറുപടി നൽകിയിട്ടില്ല. തുർക്കി, ഈജിപ്ത്​, ഖത്തർ എന്നീ രാജ്യങ്ങളുമായി ആശയവിനിമയം തുടരുന്ന ഹമാസ്​, ഇരുപതിന പദ്ധതിയിൽ തങ്ങളുടെ തീരുമാനം ഉടൻ ഉണ്ടാകമെന്ന്​ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.

ഫ്ലോട്ടിലയിലെ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയാണെന്നും പൗരന്മാർക്ക് ഒരു ദോഷവും വരാതിരിക്കാൻ നടപ‌ടികൾ സ്വീകരിക്കുന്നുണ്ടെന്നും ഉർദു​ഗാൻ യോ​ഗത്തിൽ പറഞ്ഞു.

TAGS :

Next Story