യുഎസിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു
ഫ്ലോറിഡ സർവകലാശാലയിൽ വെടിവെപ്പ് നടത്തിയ 20 കാരനെ വെടിവെച്ചാണ് പൊലീസ് കീഴ്പ്പെടുത്തിയത്

ഫ്ലോറിഡ: ഫ്ലോറിഡ സർവകാലശാലയിൽ ഇരുപതുകാരൻ നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. അക്രമിയായി ഫീനിക്സ് ഇക്നറെ വെടിവെപ്പിലൂടെയാണ് പൊലീസ് കീഴ്പ്പെടുത്തിയത്. മുൻ പൊലീസ് ഉദ്യോഗസ്ഥയുടെ മകനാണ്.
കൊല്ലപ്പെട്ടത് സർവകാലശാല വിദ്യാർത്ഥികൾ അല്ലെന്ന് പൊലീസ് മേധാവി സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു.വെടിവെപ്പിന് പിന്നാലെ കാമ്പസ് താൽക്കാലികമായി അടച്ചു. ക്യാമ്പസിൽ ഉടനീളം അടിയന്തര മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾ, ഫാക്കൽറ്റി, ജീവനക്കാർ എന്നിവർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് സർവകലാശാല ആവശ്യപ്പെട്ടു.
മുൻകരുതൽ എന്ന നിലയിൽ ക്ലാസുകളും പരിപാടികളും റദ്ദാക്കി. ഫ്ലോറിഡയിലെ 12 പൊതുസർവകലാശാലകളിൽ ഒന്നാണ് ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി. 2014 ൽ കാമ്പസിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. അന്ന് അക്രമിയെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
Adjust Story Font
16