Quantcast

ഗസ്സ സമാധാന സമിതിയിലേക്കുള്ള ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച്​ യുഎഇ ഉൾപ്പെടെ രാജ്യങ്ങൾ

സമാധാന സമിതിയിൽ പങ്കുചേരാൻ ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ്​ രാജ്യങ്ങളെയും ട്രംപ്​ ക്ഷണിച്ചിട്ടുണ്ട്​

MediaOne Logo

Web Desk

  • Published:

    21 Jan 2026 7:15 AM IST

ഗസ്സ സമാധാന സമിതിയിലേക്കുള്ള  ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച്​ യുഎഇ ഉൾപ്പെടെ രാജ്യങ്ങൾ
X

ദുബൈ: ഗസ്സ സമാധാന സമിതിയിലേക്കുള്ള ക്ഷണം സ്വീകരിച്ച്​ യുഎഇ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ. ഗസ്സയിലെ സമാധാന നീക്കത്തിൽ നേതൃപരമായ പങ്കുവഹിക്കുന്ന ബോർഡ്​ ഓഫ്​ പീസിലേക്കുള്ള യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച്​ യുഎഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ.

ഗസ്സക്ക്​ വേണ്ടിയുള്ള ട്രംപിന്റെ 20 ഇന സമാധാന പദ്ധതി പൂർണമായും നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്നതാണ്​ തീരുമാനമൈന്ന്​ യുഎഇ പ്രതികരിച്ചു. സമാധാന സമിതിയിൽ പങ്കുചേരാൻ ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ്​ രാജ്യങ്ങളെയും ട്രംപ്​ ക്ഷണിച്ചിട്ടുണ്ട്​. ഇസ്രായേൽ സൈന്യം ഗസ്സ വിടുകയും പ്രദേശത്ത്​ സമാധാനം പുലരുകയുമാണ്​ ട്രംപിന്‍റെ സമാധാന പദ്ധതിയുടെ പ്രധാന ഉള്ളടക്കമെന്ന്​ ദാവോസിലെ സാമ്പത്തിക ഫോറം സമ്മേളനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുർറഹ്​മാൻ ബിൻ ജാസിം ആൽഥാനി പറഞ്ഞു.

ഗസ്സയുടെ പുനർനിർമാണത്തിന് മേൽനോട്ടം വഹിക്കുകയും ഇടക്കാല ഫലസ്തീൻ സർക്കാറിനെ സഹായിക്കുകയും ചെയ്യുന്നതിനാണ്​ സമാധാന സമിതി രൂപപ്പെടുത്തിയത്​. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ്, മുൻ യുകെ പ്രധാനമന്ത്രി ടോണി ബ്ലെയർ എന്നിവർ ഉൾപ്പെടെ ബോർഡിലുണ്ട്​.

കഴിഞ്ഞ ആഴ്ചയാണ്​ ട്രംപ് ഗസ്സ സമാധാന ബോർഡ് രൂപീകരണം പ്രഖ്യാപിച്ചത്​. 60 രാജ്യങ്ങളുടെ ഭരണാധികാരികളെ ബോർഡിലേക്ക്​ ക്ഷണിച്ചിട്ടുണ്ട്​. അതിനിടെ, ഫ​ല​സ്തീ​ൻ അ​ഭ​യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യുഎ​ൻ ദു​രി​താ​ശ്വാ​സ ഏ​ജ​ൻ​സി​യാ​യ യുഎ​ൻ​ആ​ർഡ​ബ്ല്യുഎ​യു​ടെ കി​ഴ​ക്ക​ൻ ജ​റൂ​സ​ല​മി​ലെ ആ​സ്ഥാ​നം ഇ​സ്രാ​യേ​ൽ ത​ക​ർ​ത്തു. ബു​ൾ​ഡോ​സ​റു​ക​ളു​മാ​യി എ​ത്തി​യ സൈ​ന്യം മ​തി​ൽ​ക്കെ​ട്ടി​ന​ക​ത്ത് ക​യ​റി കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. യെല്ലോ ലൈനിൽ തെരച്ചിൽ നടത്താൻ ഇസ്രായേൽ തടസം നിൽക്കുന്നതാണ്​ അവസാന ബന്ദിയുടെ മൃതദേഹം കണ്ടെത്താൻ പ്രയാസം സൃഷ്ടിക്കുന്നതെന്ന്​ ഹമാസ്​ മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചു.

TAGS :

Next Story