Quantcast

റഷ്യൻ കപ്പൽ പിടിച്ചെടുക്കാൻ യുഎസിന് ബ്രിട്ടന്റെ സഹായവും ലഭിച്ചു; വെളിപ്പെടുത്തല്‍

വെനസ്വേലൻ എണ്ണ വ്യാപാരത്തിന്മേലുള്ള ഉപരോധം ലംഘിച്ചെന്ന് ആരോപിച്ചാണ് റഷ്യന്‍ പതാകയുള്ള കപ്പല്‍ യുഎസ് പിടിച്ചെടുത്തത്.

MediaOne Logo

റിഷാദ് അലി

  • Updated:

    2026-01-08 04:28:56.0

Published:

8 Jan 2026 9:57 AM IST

റഷ്യൻ കപ്പൽ പിടിച്ചെടുക്കാൻ യുഎസിന് ബ്രിട്ടന്റെ സഹായവും ലഭിച്ചു; വെളിപ്പെടുത്തല്‍
X

ലണ്ടന്‍: വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ റഷ്യൻ പതാകയുള്ള എണ്ണ ടാങ്കർ പിടിച്ചെടുക്കാനുള്ള അമേരിക്കന്‍ നീക്കത്തിന് ബ്രിട്ടന്റെ സഹായവും ലഭിച്ചെന്ന് വെളിപ്പെടുത്തല്‍.

ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹേലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയുടെ സഹായ അഭ്യർഥന മാനിച്ച്, തങ്ങളുടെ സായുധ സേന പിന്തുണ നൽകിയെന്ന് ഹേലി പറഞ്ഞു. തങ്ങളുടെ വ്യോമ താവളം സൈനിക നടപടിക്കായി യുഎസിന് നല്‍കിയിരുന്നുവെന്നും കപ്പല്‍ പിടിച്ചെടുക്കുവോളം നിരീക്ഷവും ഉറപ്പാക്കിയെന്നും ഹേലി വെളിപ്പെടുത്തി.

റഷ്യൻ, ഇറാനിയൻ ഉപരോധങ്ങൾ മറികടക്കുന്ന ശൃംഖലകളുമായി ബന്ധമുള്ള ഒരു കപ്പലിനെയാണ് ഓപ്പറേഷൻ ലക്ഷ്യമിട്ടതെന്നാണ് ജോൺ ഹീലി പറയുന്നത്. ഉപരോധങ്ങൾ ലംഘിക്കുന്നതിനെതിരെയുള്ള ആഗോള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. ബ്രിട്ടന്റെ ഏറ്റവും അടുത്ത പ്രതിരോധ, സുരക്ഷാ പങ്കാളിയാണ് അമേരിക്കയെന്നും അന്താരാഷ്ട്ര നിയമങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് പിന്തുണ നൽകുന്നതെന്ന് ബ്രിട്ടന്‍ കൂട്ടിച്ചേര്‍ത്തു.

വെനസ്വേലൻ എണ്ണ വ്യാപാരത്തിന്മേലുള്ള ഉപരോധം ലംഘിച്ചെന്ന് ആരോപിച്ചാണ് റഷ്യന്‍ പതാകയുള്ള കപ്പല്‍ യുഎസ് പിടിച്ചെടുത്തത്. ബെല്ല 1 എന്ന് അറിയപ്പെട്ട മരിനേര കപ്പലാണ് പിടിച്ചെടുത്തത്. ഒരു റഷ്യൻ അന്തർവാഹിനിയുടെ അകമ്പടി മരിനേരക്കുണ്ടായിരുന്നുവെന്ന് വാര്‍ത്തകളുണ്ട്. യുസ് ഭീഷണികളെ തുടര്‍ന്നായിരുന്നു റഷ്യൻ അന്തർവാഹിനിയുടെ അകമ്പടി സേവനം. അതേസമയം അമേരിക്കയുടെ നീക്കത്തിനെതിരെ റഷ്യ രംഗത്ത് എത്തി. സമുദ്രനിയമങ്ങളുടെ ലംഘനമാണ് യുഎസിന്റെ നടപടിയെന്ന് റഷ്യ കുറ്റപ്പെടുത്തി.

എണ്ണക്കപ്പലിലുള്ള തങ്ങളുടെ പൗരന്മാരോട് മാന്യമായി പെരുമാറണമെന്നും വേഗത്തിൽ നാട്ടിലേക്ക് തിരികെ കൊണ്ടുവരണമെന്നും റഷ്യ ആവശ്യപ്പെട്ടു.

TAGS :

Next Story