Quantcast

സ്വന്തം മാളിക ബോംബിട്ട് തകർക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ കോടീശ്വരൻ, കാരണമിതാണ്...

തന്ത്രപ്രധാനമായ മരിയുപോൾ പട്ടണം കീഴടക്കിയതായി റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    21 April 2022 12:16 PM GMT

സ്വന്തം മാളിക ബോംബിട്ട് തകർക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈൻ കോടീശ്വരൻ, കാരണമിതാണ്...
X

യുക്രൈനിലുള്ള സ്വന്തം മാളിക ബോംബിട്ട് തകർക്കണമെന്ന് രാജ്യത്തെ സൈന്യത്തോട് ആവശ്യപ്പെട്ട് യുക്രൈൻ കോടീശ്വരൻ. റഷ്യൻ സൈന്യം ഈ കെട്ടിടം കീഴടക്കി, കിയവിലേക്ക് റോക്കറ്റ് അയക്കാനുള്ള കേന്ദ്രമാക്കിയതോടെയാണ് ട്രാൻസ് ഇൻവെസ്റ്റ് സർവീസ് സിഇഒ ആയ ആൻഡ്രേ സ്റ്റവിൻസ്റ്റർ ഈ ആവശ്യം ഉന്നയിച്ചത്. റഷ്യൻ അധിനിവേശത്തെ തുടർന്ന് പോളണ്ടിലേക്ക് പോയ ഇദ്ദേഹം വെബ്ക്യാമിലൂടെയാണ് തന്റെ മാളികയിൽ എതിർ രാജ്യത്തെ സൈന്യമെത്തിയതും താവളമാക്കിയതും കണ്ടത്. കെട്ടിടത്തിലുണ്ടായിരുന്ന കാവൽക്കാരെ റഷ്യൻ സൈന്യം ബന്ദികളാക്കിയിരിക്കുകയാണ്.


'ഗുഡ്‌മോർണിങ് ബ്രിട്ടണു'മായി സംസാരിക്കവേയാണ് ട്രാൻസ്റ്റർ തന്റെ ആവശ്യം വെളിപ്പെടുത്തിയത്. സമീപത്തെ വീടുകൾ കൊള്ളയടിച്ച റഷ്യൻ സൈനികർ സാധനങ്ങൾ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായും ഇദ്ദേഹം ആരോപിച്ചു.

അതേസമയം, തന്ത്രപ്രധാനമായ മരിയുപോൾ പട്ടണം കീഴടക്കിയതായി റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ ഏറെ നാശം വിതച്ച ഏഴ് ആഴ്ചയിലേറെ നീണ്ട യുദ്ധത്തിന് ശേഷമാണ് റഷ്യയുടെ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷിയോഗു ടെലിവൈസ്ഡ് മീറ്റിംഗിൽ പ്രസിഡൻറ് വ്‌ളാഡ്മിർ പുടിനോടാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ അസോവ്‌സ്റ്റൽ സ്റ്റീൽവർക്‌സിൽ 2000 യുക്രൈൻ സൈനികർ പിടിച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു. എട്ട് ആഴ്ച പിന്നിട്ട് റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം അഞ്ച് ദശലക്ഷം ആളുകൾ യുക്രൈൻ വിട്ടതായി ഐക്യരാഷ്ട്രസഭ പറഞ്ഞു.

Ukrainian Millionaire calls on country's military to bomb and destroy its own mansion in Ukraine

TAGS :

Next Story